റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സുശാന്ത് സിങിന്റെ മരണം: ക്രിമിനല്‍ കേസുകളിലെ മാധ്യമവിചാരണയ്ക്ക് കടിഞ്ഞാണ്‍ വേണമെന്ന് ബോംബെ ഹൈക്കോടതി

January 19, 2021 - 10:57 am

മുംബൈ: ക്രിമിനല്‍ കേസുകളിലെ മാധ്യമവിചാരണയ്‌ക്കെതിരേ ബോംബെ ഹൈക്കോടതി. നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണം സംബന്ധിച്ച മാധ്യമ ‘സെന്‍സേഷണലിസ’ത്തിനെതിരേ സമര്‍പ്പിക്കപ്പെട്ട പൊതുതാത്പര്യഹര്‍ജികള്‍ പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് ദീപാങ്കുര്‍ ദത്ത, ജസ്റ്റിസ് ജി.എസ്. കുല്‍ക്കര്‍ണി എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ സുപ്രധാന നിരീക്ഷണം. അന്വേഷണം നടക്കുന്ന ക്രിമിനല്‍ കേസുകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍, വിലയിരുത്തല്‍ എന്നിവ മാധ്യമങ്ങള്‍ ഒഴിവാക്കുകയോ നിയന്ത്രണം പാലിക്കുകയോ ചെയ്യണമെന്നാണ് കോടതി വ്യക്തമാക്കിയത്.ആത്മഹത്യകള്‍ പോലെയുള്ള കേസുകളില്‍ നീതിനിര്‍വഹണത്തെ തടസപ്പെടുത്തുന്ന തരത്തിലുള്ള റിപ്പോര്‍ട്ടിങ്, ചര്‍ച്ചകളുടെ സംപ്രേഷണം എന്നിവയില്‍നിന്നു മാധ്യമങ്ങള്‍ സ്വയം വിട്ടുനില്‍ക്കണം. ഇരകളുമായോ സാക്ഷികളുമായോ അഭിമുഖം, കുറ്റാരോപിതരുടെ ഫോട്ടോ പ്രസീദ്ധീകരണം, കുറ്റകൃത്യരംഗങ്ങളുടെ പുനരാവിഷ്‌കാരം, കുറ്റസമ്മതമുള്‍പ്പെടെ പോലീസിന്റെ വിശകലനപ്രസ്താവനകള്‍ എന്നിവയും ഒഴിവാക്കണം. ഇത്തരം നടപടികള്‍ ഇരകളോടും കുറ്റാരോപിതരോടും ചെയ്യുന്ന അനീതിയാണ്.ഇക്കാര്യത്തിലുള്ള നിയമപരമായ ബാധ്യതയില്‍നിന്നു കേന്ദ്ര വാര്‍ത്താവിതരണ-പ്രക്ഷേപണമന്ത്രാലയം ഒഴിഞ്ഞുമാറുകയാണെന്നും കോടതി കുറ്റപ്പെടുത്തി.ആത്മഹത്യാക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അച്ചടിമാധ്യമങ്ങള്‍ പാലിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ചു പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാര്‍ഗനിര്‍ദേശങ്ങളുണ്ട്. എന്നാല്‍, ഇത് ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്കു ബാധകമാകുന്നില്ലെന്നതും കോടതി ചൂണ്ടികാട്ടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *