ബി.ജെ.പിക്കാരുടെ ഇടയിലേക്ക് കാറോടിച്ചു കയറ്റി ബി.ജെ.ഡി. എം.എല്‍.എ; 24 പേര്‍ക്ക് പരുക്ക്

March 13, 2022

ഭുവനേശ്വര്‍: ഒഡീഷയില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കിടയിലേക്ക് ബിജു ജനതാദള്‍(ബി.ജെ.ഡി) എം.എല്‍.എ. കാറോടിച്ചു കയറ്റി. പോലീസ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ 24 പേര്‍ക്കു പരുക്ക്. അഞ്ചുപേരുടെ നില ഗുരുതരമാണ്.ബി.ജെ.പി. പ്രവര്‍ത്തകരുടെ മര്‍ദനത്തില്‍ എം.എല്‍.എയ്ക്കും പരുക്കേറ്റു. ഖുര്‍ദ ജില്ലയിലെ ബാന്‍പുര്‍ പഞ്ചായത്ത് സമിതി ഓഫീസിനു സമീപം ഇന്നലെ …

ഉല്‍സവ സീസണ്‍: പടക്ക വില്‍പ്പന നിരോധിച്ച് ഒഡീഷ

October 1, 2021

ഭുവനേശ്വര്‍: ഒക്ടോബര്‍ ഒന്നുമുതല്‍ ഒഡീഷയിലും പടക്കങ്ങളുടെ വില്‍പ്പനയും ഉപയോഗവും നിരോധിച്ചു. ഉല്‍സവാഘോഷങ്ങളുടെ സമയമായതുകൊണ്ടാണ് നിരോധനം ഏര്‍പ്പെടുത്തുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ശ്വാസകോശ രോഗങ്ങള്‍ നിയന്ത്രിക്കാനും അന്തരീക്ഷമലിനീകരണം കുറയ്ക്കാനുമാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. നേരത്തെ ഡല്‍ഹി സര്‍ക്കാര്‍ സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കൊവിഡ് സാഹചര്യം …

മുഖ്യമന്ത്രി നവീന്‍ പട്നായിക്കിനെ കൊല്ലുമെന്ന് കത്ത്

January 8, 2021

ഭുവനേശ്വര്‍: ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന് കൊല്ലുമെന്ന് കത്ത് ലഭിച്ചു. ഇംഗ്ലീഷില്‍ എഴുതിയ കത്തില്‍ മുഖ്യമന്ത്രിയെ കൊല്ലാന്‍ വിദഗ്ധരായ കൊലയാളികളെ ഏര്‍പ്പാടാക്കിയിട്ടുണ്ട്. തോക്കുകളുപയോഗിച്ച് കൊലയാളികള്‍ എപ്പോള്‍ വേണമെങ്കിലും മുഖ്യമന്ത്രിയെ ആക്രമിക്കുമെന്നുമാണ് പറഞ്ഞിരിക്കുന്നത്. എകെ-47, സെമി ഓട്ടോമാറ്റിക് പിസ്റ്റള്‍ പോലുള്ള ഏറ്റവും പുതിയ …

മിസ് കോള്‍ അടിച്ചാല്‍ മതി ഇനി ഗ്യാസ് സിലിണ്ടര്‍ വീട്ടിലെത്തും

January 2, 2021

ഭുവനേശ്വര്‍: മിസ് കോള്‍ അടിച്ചാല്‍ ഉടനെ ഗ്യാസ് സിലിണ്ടര്‍ വീട്ടിലെത്തും.2021 ജനുവരി 1 മുതൽ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പ് ലിമിറ്റഡിന്റെ മിസ്ഡ് കോള്‍ സൗകര്യം ആരംഭിച്ചു. റീഫില്‍ ബുക്കിംഗിനും മറ്റ് ഉപഭോക്തൃ കേന്ദ്രീകൃത സംരംഭങ്ങള്‍ക്കുമായാണ് പുതിയ പദ്ധതി. കേന്ദ്ര പെട്രോളിയം, പ്രകൃതി …

5 വയസുകാരിയുടെ കൊല: ഒഡീഷ നിയമസഭയ്ക്ക് പുറത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച് മാതാപിതാക്കള്‍

November 25, 2020

ഭുവനേശ്വര്‍: 5 വയസുകാരിയായ മകളെ നിഷ്ഠുരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ നീതി നിഷേധിക്കപ്പെട്ടെന്ന് വ്യക്തമാക്കി മാതാപിതാക്കള്‍ ഒഡീഷ നിയമസഭയ്ക്ക് പുറത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പ്രതിയെ തിരിച്ചറിഞ്ഞിട്ടും പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് വ്യക്തമാക്കി, സ്വയം തീ കൊളുത്തി മരിക്കാനാണ് മാതാപിതാക്കളായ അശോക് സാഹുവും സൗദാമിനി …

10 മിനിട്ട്: 12 കോടി രൂപയും ആഭരണങ്ങളും ബാങ്കില്‍ നിന്ന് കൊള്ളയടിച്ച് സംഘം

November 20, 2020

ഭുവനേശ്വര്‍: കട്ടക്കിലെ ബാങ്കില്‍ നിന്ന് 10 മിനിറ്റിനുള്ളില്‍ 12 കോടി രൂപയുടെ പണവും ആഭരണങ്ങളും കൊള്ളയടിച്ചു. ആയുധധാരികളായ നാല് പേരാണ് മുഖംമൂടിയും ഹെല്‍മെറ്റും ധരിച്ച് വ്യാഴാഴ്ച(19/11/2020) രാവിലെ ഐഐഎഫ്എല്‍ ഫിനാന്‍സ് ശാഖയില്‍ നിന്ന് കൊള്ള നടത്തിയത്.തോക്കുമായി നാല് അക്രമികള്‍ നയാസരക് ബ്രാഞ്ചിലെത്തുകയും …

ദ്രുത പ്രതികരണ ഉപരിതല- ഭൂതല മിസൈല്‍ സംവിധാനം വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

November 14, 2020

ഭുവനേശ്വര്‍ : ദ്രുത പ്രതികരണ ഉപരിതല- ഭൂതല മിസൈല്‍ സംവിധാനം വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഒഡീഷയിലെ ചണ്ഡിപ്പൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്ന് 13/11/2020 വെളളിയാഴ്ച ഉച്ചകഴിഞ്ഞ് 3.50 നായിരുന്നു പരീക്ഷണം. പരീക്ഷണത്തില്‍ ലക്ഷ്യമായി സ്ഥാപിച്ച വിമാനം മിസൈല്‍ തകര്‍ത്തതായി അധികൃതര്‍ …

ഒഡീഷയിൽ ഒരു കുടുംബത്തിലെ ആറ് പേരെ മരിച്ച നിലയിൽ കണ്ടെത്തി

November 12, 2020

ഭുവനേശ്വർ : പടിഞ്ഞാറെ ഒറീസയിൽ ബലംഗീർ ജില്ലയിലെ പാട്നാഗഢ് എന്ന സ്ഥലത്ത് ഒരു വീട്ടിലെ ആറ് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ബുലു ജാനി (50), ഭാര്യ ജ്യോതി (48), മക്കളായ സരിത(12), ഭീഷ്മ(5), ശ്രീയ(3), സഞ്ജീവ് (2) എന്നിവരാണ് കൊല്ലപ്പെട്ടത്. …

ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലിന്റെ പുതിയ പതിപ്പ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.

October 1, 2020

ഭൂവനേശ്വര്‍: 400 കിലോമീറ്ററിലധികം ദൂരം ലക്ഷ്യത്തിലെത്താന്‍ കഴിയുന്ന ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലിന്റെ പുതിയ പതിപ്പ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. പരീക്ഷണം നടത്തിയത് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷന്റെ പിജെ-10 പ്രൊജക്ടിന് കീഴിലാണ്. തദ്ദേശീയമായ ബൂസ്റ്റര്‍ ഉപയോഗിച്ചാണ് മിസൈല്‍ വിക്ഷേപിച്ചത്. …

പഠിച്ചത് ഒന്‍പതാം ക്ലാസ് വരെ: ജോലി വ്യാജ കൊവിഡ് വാക്‌സിന്‍ നിര്‍മ്മാണം; യുവാവ് അറസ്റ്റില്‍

September 27, 2020

ഭുവനേശ്വര്‍: ഒന്‍പതാം ക്ലാസ് വരെ പഠിച്ചയാള്‍ വ്യാജ വാക്സിന്‍ നിര്‍മ്മിച്ചതിന് അറസ്റ്റില്‍.ഒഡീഷയിലെ ബാര്‍ഗഢ് ജില്ലയില്‍ പ്രഹ്ലാദ് ബിസി (32) എന്നയാളാണ് അറസ്റ്റിലായത്.വ്യാജ വാക്സിന്‍ നിര്‍മാണകേന്ദ്രം റെയ്ഡുചെയ്ത പോലീസ് കോവിഡ് വാക്സിനെന്ന ലേബല്‍ ഒട്ടിച്ച നിരവധി കുപ്പികള്‍ പിടിച്ചെടുത്തു.കോവിഡ് 19 വാക്സിനെന്ന് അവകാശപ്പെട്ട് …