റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പോലീസ് അക്കാദമി വെബ്‌സൈറ്റ് കേരള സൈബര്‍ വാരിയേഴ്‌സ് ഹാക്കുചെയ്തു

December 31, 2020 - 10:53 am

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ജപ്തി നടപടികള്‍ക്കിടെ ദമ്പതികള്‍ തീകൊളുത്തി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കേരള സൈബര്‍ വാരിയേഴ്‌സ് പോലീസ് അക്കാഡമി വെബ്‌സൈറ്റ് ഹാക്കുചെയ്തു. കാക്കിക്കുളളിലെ ക്രിമിനലുകളെ പുറത്താക്കണം പോലീസ് സേനയെ ശുദ്ധീകരിക്കണം എന്ന പോസ്റ്ററും സൈറ്റില്‍ സൈബര്‍ വാരിയേഴ്‌സ് പോസ്റ്റ് ചെയ്തു.

സമൂഹത്തോടുളള പോലീസ് ഉദ്യോഗസ്ഥരുടെ സമീപനം അനുദിനം മോശമായി വരുകയാണെന്നും ജനസേവനത്തിന് തെരഞ്ഞെടുക്കപ്പെടുന്നവരെ സമൂഹത്തിലേക്ക് അയക്കുന്നതിന് മുമ്പ് മനുഷ്യത്വം പഠിപ്പിക്കണമെന്നും സൈബര്‍ വാരിയേഴ്‌സ് പോസ്റ്ററില്‍ പറയുന്നു. മിനുട്ടുകള്‍ക്കകം വെബ്‌സൈറ്റില്‍ നിന്ന് വാരിയേഴ്‌സിന്റെ പോസ്റ്റര്‍ നീക്കം ചെയ്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *