റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സിഡ്‌നി: ഓസ്‌ട്രേലിയന്‍ കവിയുടെ സ്വകാര്യ ശേഖരത്തില്‍ നിന്നും 120 വര്‍ഷം പഴക്കമുളള ചോക്ലേറ്റ്‌ കണ്ടെത്തി. പ്രമുഖ കവി ആന്‍ഡ്രൂ ബാര്‍ട്ടണ്‍ പാറ്റേഴ്‌സണ്‍ എന്ന ബാന്‍ജോ പാറ്റേഴ്‌സന്റെ സ്വകാര്യ ശേഖരത്തില്‍ നിന്നാണ്‌ ഒന്നേകാല്‍ നൂറ്റാണ്ടോളം പഴക്കമുളള ചോക്ലേറ്റ് ‌കണ്ടെത്തിയത്‌.

ബോയര്‍ യുദ്ധത്തില്‍ പങ്കെടുത്ത ബ്രട്ടീഷ്‌ സൈനീകര്‍ക്ക്‌ യുദ്ധസ്‌മരണക്കായി വിക്ടോറിയാ രാജ്ഞിയുടെ സമ്മാനമായിരുന്നു ഈ ചോക്ലേറ്റ്‌. കാഡ്‌ബറി ചോക്ലേറ്റാണ്‌ ബോക്‌സിലുളളത്‌. ചോക്ലേറ്റ്‌ബാര്‍ പഴയ രീതിയില്‍ വൈക്കോല്‍ ഉപയോോഗിച്ചാണ്‌ പായ്‌ക്ക്‌ ചെയ്‌തിരുന്നത്‌. അലുമിനിയം ഫോയില്‍ പേപ്പര്‍ ഉപയോഗിച്ച്‌ പൊതിഞ്ഞശേഷം വൈക്കോല്‍ പൊതിഞ്ഞ്‌ ബോക്‌സില്‍ സൂക്ഷിക്കുകയാണ്‌ ചെയ്‌തിരുന്നത്‌.

ബക്കിംഗ് ‌ഹാം കൊട്ടാരം നേരിട്ട്‌ നിര്‍മ്മിച്ചതാണ്‌ ചോക്‌ളേറ്റുകള്‍. വിക്ടോറിയ രാജ്ഞിയുടെ പേഴ്‌സില്‍ നിന്നാണ്‌ ഇതിനുളള പണം നല്‍കിയത്‌. 1899 ല്‍ സിഡ്‌നി മോര്‍ണിംഗ്‌ ഹെറാള്‍ഡിന്‍റെയും ദി എയ്‌ജിന്റെയും യുദ്ധലേഖകനായിരുന്നപ്പോള്‍ ബ്രിട്ടീഷ്‌ സൈന്യത്തില്‍ നിന്നും ബാന്‍ജോ പാറ്റേഴ്‌സണ്‍ ചോക്ലേറ്റ്‌ ടിന്‍ വാങ്ങിയെന്നാണ്‌ കരുതുന്നത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *