റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. 23.12.2020 നാണ്‌ സ്ഥിരീകരിച്ചത്‌. നിലവില്‍ രോഗ ലക്ഷണങ്ങളില്ല. എങ്കിലും നിരീക്ഷണത്തിനായി ‌ ആശുപത്രിയിലേക്ക്‌ മാറ്റും. ചെന്നിത്തലയുടെ ഭാര്യക്കും മകനും കഴിഞ്ഞ ദിവസം കോവിഡ്‌ സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്ന്‌ ചെന്നിത്തല നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന്‌ നടത്തിയപരിശോധനയിലാണ്‌ അദ്ദേഹത്തിനും കോവിഡ്‌ സ്ഥിരീകരിച്ചത്‌.

പ്രതിപക്ഷ ഉപ നേതാവ്‌ എംകെ മുനീര്‍ എംഎല്‍എയ്‌ക്കും കോവിഡ്‌ സ്ഥിരീകരിച്ചു. ഫേസ്‌ബുക്ക്‌ കുറിപ്പിലടെയാണ്‌ മുനീര്‍ രോഗവിവരം അറിയിച്ചത്‌. ഇന്നലെ നടത്തിയ പരിശോധനയിലാണ്‌ രോഗം കണ്ടെത്തിയത്‌. കഴിഞ്ഞ ദിവസം താനുമായി അടുത്തിടപഴകിയവര്‍ ജാഗ്രത പാലിക്കണമെന്ന്‌ എംകെ മുനീര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *