റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡൽഹി: 22/12/2020 ചൊവ്വാഴ്‌ച രാത്രി ഐപിഐ വിമാനത്താവളത്തിലിറങ്ങിയ ഖലിസ്ഥാന്‍ തീവ്രവാദി ഗുര്‍ജീത്‌ സിംഗ്‌ നിജ്ജറിനെ അറസ്‌റ്റ് ചെയ്‌തതായി തീവ്രവാദ വിരുദ്ധ അന്വേഷണ ഏജന്‍സി ‌ എന്‍ഐഎ അറിയിച്ചു. എന്‍ആര്‍ഐ ഉദ്യോഗസ്ഥന്‍ പറയുന്നതനുസരിച്ച്, സിഖ്‌ തീവ്രവാദത്തിന്‌ ചുക്കാന്‍ പിടിക്കാനുളള ഗൂഡാലോചനക്കായാണ് ഇയാള്‍ ഇപ്പോള്‍ നാട്ടിലെത്തിയത്‌. എന്നാണ് നിജാര്‍ 2017 ഒക്ടോബര്‍ 19നാണ് ഇന്ത്യ വിട്ടത്‌.

ട്രാന്‍സിറ്റ്‌ കസ്‌റ്റഡി ലഭിക്കുന്നതിനായി ഇയാളെ പ്രത്യേക കോടതിയില്‍ ഹാജരാക്കുന്നുണ്ടെന്നും കൂടുതല്‍ അന്വേഷണത്തിനായി മുംബൈയിലേക്ക് കൊണ്ടുപോകുമെന്നും അധികൃതര്‍ അറിയിച്ചു. ഗുര്‍ജീത്തിനെതിരെ അനധികൃതമായി ആയുധങ്ങള്‍ കൈവശം വച്ചതിന്‌ 2019 ജനുവരിയില്‍ എന്‍ഐഎ കേസെടുത്തിരുന്നു. ഇന്ത്യയില്‍ നിന്ന് യുവാക്കളെ റിക്രൂട് ചെയ്യാനും കൂടിയാണ്‌ ഇയാള്‍ ഇന്ത്യയിലെത്തിയത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *