റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച രണ്ടുപേരില്‍ അലര്‍ജി

December 19, 2020 - 9:30 pm

വാഷിംഗ്ടണ്‍: ഫൈസര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച അലാസ്‌കയിലെ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അലര്‍ജി ഉണ്ടായതായി റിപ്പോര്‍ട്ട്. വാകിസിനെടുത്ത് പത്തുമിനിട്ടിനുള്ളിലാണ് അലര്‍ജി റിപ്പോര്‍ട്ട് ചെയ്തത്.10 മിനിറ്റിനുള്ളില്‍ ഇവര്‍ക്ക് കടുത്ത ശ്വാസമുട്ടലും ഉയര്‍ന്ന ഹൃദയ സമ്മര്‍ദവും അനുഭവപ്പെട്ടതായി ഡോക്ടര്‍മാര്‍ പറയുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍, ഇവര്‍ക്ക് ഇപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

അതേസമയം, ഇരുവര്‍ക്കും അനാഫൈലക്‌റ്റോയ്ഡ് എന്ന തരം ശാരീരിക പ്രതികരണമാണ് വന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. തൊലിയില്‍ തിണര്‍പ്പ്, ശ്വാസോച്ഛ്വാസത്തിന് ബുദ്ധിമുട്ട്, രക്തസമ്മര്‍ദം കുറയല്‍ എന്നിവയാണ് ഇതിന്റെ ഭാഗമായുണ്ടാവുക. ഇത് ഒരു അനാഫൈലക്‌സിസ് ശാരീരിക പ്രതികരണത്തില്‍ നിന്ന് വ്യത്യസ്തമാണ്. അടിയന്തിര വൈദ്യസഹായം നല്‍കുന്നില്ലെങ്കില്‍ ഇത് മാരകമായേക്കാമെന്നും ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു.

രോഗപ്രതിരോധ വാക്‌സിന്‍ ലഭിച്ച ശേഷമുള്ള ശാരീരിക പ്രതികരണങ്ങള്‍ സാധാരണമാണ. വാക്‌സിന്‍ പ്രതിപ്രവര്‍ത്തനങ്ങളെ രണ്ട് ഗ്രൂപ്പുകളായി തിരിക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ പറയുന്നു, ചെറുതും കഠിനവുമെന്ന തരത്തില്‍. കുത്തിവയ്പ്പ് നടന്ന സ്ഥലത്ത് വേദന, നീര്‍വീക്കം, ചുവപ്പ്, പനി, അസ്വാസ്ഥ്യം, പേശി വേദന, തലവേദന അല്ലെങ്കില്‍ വിശപ്പ് കുറയല്‍ എന്നിവ അടക്കമുള്ള ചെറിയ പ്രതികരണങ്ങള്‍ സാധാരണയായി കുത്തിവയ്പ്പ് ലഭിച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ സംഭവിക്കുകയും ചുരുങ്ങിയ സമയത്തിനുശേഷം പരിഹരിക്കപ്പെടുകയും ചെയ്യുന്നുവെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *