റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പശ്ചിമ ബംഗാളില്‍ സി.പി.എം. എംഎല്‍എ ബിജെപിയിലേക്ക്

December 19, 2020 - 7:32 am

കൊല്‍ക്കൊത്ത: പശ്ചിമ ബംഗാളില്‍ സിപിഎം എംഎല്‍എ ബിജെപിയില്‍ അംഗത്വം എടുക്കുന്നു. ഹാല്‍ദിയാ എം.എല്‍.എ താപ്‌സി മൊണ്ഡലാണ് ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചതായി പ്രഖ്യാപിച്ചത്. ശനിയാഴ്ച ബംഗാളില്‍ അമിത് ഷാ പങ്കെടുക്കുന്ന റാലിയില്‍ വെച്ച് ബിജെപി.യില്‍ ചേരുമെന്ന് താപ്‌സി പറഞ്ഞു. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി വെളളിയാഴ്ച രാത്രിയാണ് അമിത് ഷാ കൊല്‍ക്കത്തിയലെത്തുക.

സിപിഎം ല്‍ താന്‍ മാനസികമായി തകര്‍ന്നിരിക്കുകയാണെന്ന് താപ്‌സി പറഞ്ഞു. പാര്‍ട്ടിയുടെ ഏറ്റവും മോശം അവസ്ഥയില്‍ താന്‍ ഒപ്പമുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടി പാവങ്ങളിലേക്കെത്തുന്നില്ല. പാര്‍ട്ടിയുടെ പ്രാദേശിക സംവിധാനം ജീര്‍ണ്ണിച്ചിരിക്കുകയാണ്. അതിനാല്‍ ഞാന്‍ കരുതുന്നത് ഈ പാര്‍ട്ടിയില്‍ തുടര്‍ന്നുകൊണ്ട് ജനങ്ങള്‍ക്കുവേണ്ടി പ്രര്‍ത്തിക്കാന്‍ സാധിക്കില്ലെന്നാണ് തപ്‌സി മാദ്ധ്യമങ്ങളോട് പറഞ്ഞു.

അതേസമയം തപ്‌സിയെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തിട്ടുണ്ട്. നേരത്തെ സുവേന്ദു അധികാരി ഉള്‍പ്പടെയുളള തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍പാര്‍ട്ടി വിട്ടിരുന്നു. ഇവര്‍ ബിജെപിയിലേക്കാണെന്നാണ് സൂചന. ഇതിന് പിന്നാലെയാണ് സിപിഎം എംഎല്‍എയും ബിജെപിയിലേക്ക് എത്തുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *