ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. വ്യാഴാഴ്ച(17/12/2020) രാത്രിയോടെയാണ് നഗരത്തിന്റെ വിവിധയിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടത്.
രാജസ്ഥാനിലെ ആല്‍വറാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. പ്രകമ്പനത്തോട് കൂടിയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. ആളപായമോ, നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തില്ല. ചില വീടുകള്‍ക്ക് നേരിയ വിള്ളലുകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.



