കോഴിക്കോട് : ബിജെപി സ്ഥാനാര്‍ത്ഥിയെ കാട്ടുപന്നി ആക്രമിച്ചു. കോടഞ്ചേരി പഞ്ചായത്തിലെ പത്തൊന്‍പതാം വാര്‍ഡ് ബിജെപി സ്ഥാനാര്‍ഥി വാസുകുഞ്ഞനാണ് (53) കുത്തേറ്റത്.
രാവിലെ അഞ്ചരയോടെ ബൂത്തിലേക്ക് ബൈക്കില്‍ വരുമ്ബോള്‍ ചൂരമുണ്ട കണ്ണോത്ത് റോഡിലാണ് കാട്ടുപന്നി ആക്രമിച്ചത്. പരിക്കേറ്റ ഇദ്ദേഹത്തെ നെല്ലിപ്പൊയിലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



