ടെല്‍അവീവ്: അന്യഗ്രഹ ജീവികളുമായി അമേരിക്കന്‍ ബഹിരാകാശ സഞ്ചാരികള്‍ കരാര്‍ ഉണ്ടാക്കിയെന്ന് മുന്‍ ഇസ്രായേല്‍ ബഹിരാകാശ സുരക്ഷാ മേധാവി ഹെയിം ഇഷദ്. അന്യഗ്രഹ ജീവികളുമായുള്ള കരാറിനെ സംബന്ധിച്ച് പ്രസിഡന്റ് ട്രംപിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. 30 വര്‍ഷത്തോളമായി ഇസ്രായേലിന്റെ സ്പേസ് സെക്യൂരിറ്റി പ്രോഗ്രാമിന്റെ മേധാവിയായിരുന്നു ഇഷദ്.
അമേരിക്കന്‍ ഭരണകൂടവും അന്യഗ്രഹ ജീവികളുടെ ഗാലക്ടിക് ഫെഡറേഷനും തമ്മില്‍ കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. പ്രപഞ്ചത്തിന്റെ ആവിര്‍ഭാവവുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്കായാണ് ഈ കരാര്‍. മനുഷ്യരെ കുറിച്ച് പഠിക്കാന്‍ അന്യഗ്രഹജീവികള്‍ക്കും ജിജ്ഞാസയുണ്ട്. കരാറിന്റെ ഭാഗമായി തങ്ങള്‍ ഇവിടെയുണ്ടെന്ന കാര്യം മനുഷ്യരോട് വെളിപ്പെടുത്തരുതെന്ന നിബന്ധനയും അന്യഗ്രഹ ജീവികള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. ജനങ്ങളെ ഭീതിയിലാക്കാതിരിക്കാന്‍ ഇതിനെ കുറിച്ച് പറയരുതെന്ന് ട്രംപിന് നിര്‍ദേശം ലഭിക്കുകയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. വാദങ്ങളോട് യുഎസ് പ്രതികരിച്ചിട്ടില്ല
