കോട്ടയം: പരസ്യ പ്രചരണം അവാസാനിക്കുന്നതിന് ഒരു ദിവസം മുമ്പുമാത്രം പ്രകടന പത്രികയുമായി യുഡിഎഫും എല്‍ഡിഎഫും വോട്ടര്‍മാരെ തേടിയെത്തി. നഗരസഭയില്‍ ഭരണം ലഭിച്ചാല്‍ ചെയ്യാന്‍ പോകുന്ന പദ്ധതികളുടെ പ്രകടന പത്രികയാണ് പുറത്തിറക്കിയത്. കഴിഞ്ഞ തവണ പറഞ്ഞ വാഗ്ദാനങ്ങള്‍ തന്നെ പൊടിതട്ടിയെടുത്തിരിക്കുകയാണ് ഇക്കുറിയും യൂഡിഎഫ്. കഴിഞ്ഞ തവണ അവസരം ലഭിച്ചില്ലെങ്കിലും പ്രകടന പത്രികയില്‍ മാറ്റം വരുത്താന്‍ ഇക്കുറി ഇടതുമുന്നണിയും തയ്യാറായിട്ടില്ല. അഞ്ചുവര്‍ഷം മുമ്പ് പ്രകടന പത്രികയില്‍ എഴുതി വച്ച വാഗ്ദാനങ്ങള്‍ അതേപടി ആവര്‍ത്തിക്കുകയായിരുന്നു യുഡിഎഫ്. മാലിന്യ സംസ്ക്കരണവും കുടിവെളള പ്രശ്നത്തിന് പരിഹാരവും കാണുമെന്നതടക്കമുളളവയായിരുന്നു. പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍.
52 വാര്‍ഡുകളിലും കുടിവെളളം, ഉറവിട മാലിന്യ സംസ്കരണം. വഴികളില്‍ എല്‍ഇഡി ലൈറ്റ്, ചേരി രഹിത നഗരം, എല്ലാവര്ക്കും ഭവനം, സേവനങ്ങള്‍ ഓണ്‍ലൈനില്‍,മഴക്കാല പൂര്‍വ്വ ശുചീകരണം, ആധുനീക അറവുശാല ,കോടിമതയില്‍ മീന്മാര്ക്കറ്റ് , പച്ചക്കറി മാര്‍ക്കറ്റ് നവീകരണം, അനധികൃത കയ്യേറ്റം ഒഴിപ്പിക്കല്‍ , നഗരവീഥികളുടെ സൗന്ദര്യ വല്‍ക്കരണം. മീനച്ചിലാറിന്റെയും മീനന്തറയാറിന്റെയും കൈവഴികള്‍ സംരക്ഷിക്കും തുടങ്ങിയവയായിരുന്നു. യൂഡിഎഫിന്റെ പ്രകടന പത്രികയില്‍.
എല്‍ഡിഎഫിന്റെ പദ്ധതികള്‍ യൂഡിഎഫഫ് പറഞ്ഞിരിക്കുന്നവയ്ക്കുപുറമേ ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ ആകാശ പാതക്കുപകരം പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യും എന്നും സമയബന്ധിതമായി അപേക്ഷകളിന്മേല് തൂര്പ്പും കല്‍പ്പിക്കും, നഗരസഭക്ക തനത് വരുമാനമുണ്ടാക്കുന്ന പരിപാടികള്‍ ആസൂത്രണം ചെയ്യും എന്നുകൂടി എഴുതി ചേര്‍ത്ത് പ്രകടന പത്രിക പുറത്തിറക്കുകയായിരുന്നു.

