റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റാഞ്ചി: കര്‍ഷകരുടെ 2000 കോടിയുടെ വായ്പ എഴുതി തള്ളാന്‍ പുതിയ പദ്ധതിയുമായി ജാര്‍ഖണ്ഡ്. പ്രധാനമന്ത്രി കിസാന്‍ ഭീമ യോജനയ്ക്ക് പകരം സംസ്ഥാനത്തിന്റെ സ്വന്തം ഫസല്‍ രാഹത് യോജന എന്ന പദ്ധതി കൊണ്ടുവരാനുമാണ് ഹേമന്ത് സോറന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഈ പദ്ധതിക്കായി 100 കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ അധികൃതര്‍ അറിയിച്ചു.മുഖ്യമന്ത്രി ഹേമന്ത് സോറന്‍ വിവിധ വകുപ്പുകളുടെ അവലോകന യോഗം നടത്തിയ ശേഷമാണ് ഇക്കാര്യം അറിയിച്ചത്. ഈ രണ്ട് സംരംഭങ്ങളും ഈ മാസം അവസാനത്തോടെ പ്രാബല്യത്തില്‍ വരും.

കര്‍ഷകര്‍ക്ക് ബാങ്കുകളില്‍ 7,000 കോടി രൂപ കുടിശ്ശികയാണുള്ളത്. അതിനാല്‍ തന്നെ വായ്പ എഴുതിത്തള്ളുന്നതിനുള്ള മാനദണ്ഡങ്ങള്‍ തെരഞ്ഞെടുക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളിയെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.ഇതിനായി കാര്‍ഷിക മന്ത്രിയുടെ കീഴില്‍ സംസ്ഥാനതല സമിതി രൂപീകരിച്ചിട്ടുണ്ട്. നരേന്ദ്രമോദി സര്‍ക്കാരിന്റെ കര്‍ഷകര്‍ക്കായുള്ള ഇന്‍ഷുറന്‍സ് പദ്ധതിയാണ് പ്രധാനമന്ത്രി ഫസല്‍ ഭീമ യോജന. കുറഞ്ഞ പ്രീമിയം നിരക്കില്‍ കൂടുതല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ എന്നതാണ് പദ്ധതിയുടെ ആകര്‍ഷണം. ഇതിനു പകരമായിട്ടാണ് ഫസല്‍ രാഹത് യോജന സോറന്‍ സര്‍ക്കാര്‍ കൊണ്ടുവരുന്നത്.1999 മുതല്‍ നിലവിലുള്ള വിള ഇന്‍ഷുറന്‍സ് പദ്ധതി പരിഷ്‌കരിച്ചാണ് പുതിയ പദ്ധതി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *