റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: വിദേശത്തു നിന്നും പണം സ്വീകരിച്ചു എന്ന പരാതിയിൽ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് പരിശോധന. നസറുദ്ദീന്‍ എളമരത്തിന്റേയും ഒഎംഎ സലാമിന്റേയും കരമന അഷ്‌റഫ് മൗലവിയുടേയും വീട്ടിലാണ് ഇഡി പരിശോധന നടത്തുന്നത്. പോപ്പുലര്‍ ഫ്രണ്ട് ദേശീയ സെക്രട്ടറിയാണ് നസറുദ്ദീന്‍ എളമരം.

കൊച്ചിയില്‍ നിന്നുള്ള സംഘമാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തുന്നത്. പരിശോധന പുരോഗമിക്കുകയാണ്.

പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ 120 കോടിരൂപ വിദേശത്ത് നിന്നും സ്വീകരിച്ചിരുന്നുവെന്നായിരുന്നു പരാതി. ഈ പരാതിയെ തുടര്‍ന്ന് ഇഡി നോതാക്കള്‍ക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ 1 കോടി രൂപ മാത്രമാണ് സ്വീകരിച്ചതെന്നായിരുന്നു വിശദീകരണം. അതിന്റെ കണക്കുകളും ഹാജരാക്കിയിരുന്നു. ദേശീയ വ്യാപകമായാണ് റെയ്ഡ് നടത്തുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *