റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ തെറ്റായ ഭൂപടം കാണിക്കുന്ന ലിങ്ക് പ്ലാറ്റ്ഫോമില്‍ നിന്ന് നീക്കംചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ വിക്കിപീഡിയയോട് ആവശ്യപ്പെട്ടു. ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം ഐടി ആക്റ്റ് 2000 ലെ സെക്ഷന്‍ 69 എ പ്രകാരം നവംബര്‍ 27നാണ് വിക്കിപീഡിയയ്ക്ക് നിര്‍ദേശം നല്‍കിയത്.ഇന്ത്യ-ഭൂട്ടാന്‍ ബന്ധത്തെക്കുറിച്ചുള്ള വിക്കിപീഡിയ പേജില്‍ ജമ്മു കശ്മീരിന്റെ ഭൂപടം തെറ്റായി ചിത്രീകരിച്ചിട്ടുണ്ടെന്ന് ട്വിറ്റര്‍ ഉപയോക്താവ് വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *