തിരുവനന്തപുരം: വിതുരയില്‍ വീട്ടിനുളളില്‍ കുവിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തി. താജുദ്ദീന്‍ എന്നയാളുടെ വീട്ടിലാണ് മൂന്നുദിവസം പഴക്കമുളള മൃതദേഹം കണ്ടെത്തിയത്. താജുദ്ദീന്റെ സുഹൃത്തായ മീനാങ്കല്‍ സ്വദേശി മാധവന്റേതാണ് (ചെങ്കളമാധവന്‍)(46) മൃതദേഹമെന്നും ഇയാളെ കൊലപ്പെടുത്തിയശേഷം താജുദ്ദീന്‍ ഒളിവില്‍ പോയിരിക്കുകയാണെന്നും വിതുര പോലീസ് പറഞ്ഞു.
വാറ്റുകേസിലടക്കം പ്രതിയായ താജുദ്ദീന്റെ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍ക്കാരാണ് വിവരം പോലീസിലറിയിച്ചത്. വീട്ടിനുളളില്‍ വാറ്റുനടക്കുകയാണെന്നുളള ധാരണയിലാണ് പോലീസിലറിയിച്ചത്. പോലീസെത്തി വീട് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത് . മുന്നുദിവസം മുമ്പ് കൊപാതകം നടന്നതായാണ് പോലീസിന്‍റെ നിഗമനം.
സമീപത്തെ മുറിയില്‍ രക്തകറയും കണ്ടെത്തിയിട്ടുണ്ട്.കൊല്ലപ്പെട്ട മാധവനെ നാല് ദിവസംമുമ്പ് വീട്ടില്‍ നിന്നു കാണാതായിരുന്നു. ഇടക്കിടെ വിട്ടില്‍ നിന്ന് പോകുന്നത് പതിവായതിനാല്‍ മാധവന്റെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നില്ല. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടരുകയാണെന്നും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക മാറ്റിയതായും വിതുര പോലീസ് അറിയിച്ചു.