ലക്നൗ: ഹൈദരാബാദിലെ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ‘ഹൈദരാബാദ്’ എന്ന പേര് ‘ഭാഗ്യനഗര്‍’ എന്നാക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
നേരത്തെ നടത്തിയ ബിജെപിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് യോഗിയുടെ ഉറപ്പ്. ഹൈദരാബാദിനെ ഭാഗ്യനഗര്‍ എന്ന പേരിലേക്ക് മാറ്റാനാകുമോ എന്നു പലരും തന്നോട് സംശയം ചോദിക്കുന്നുണ്ട്. എന്നാല്‍ എന്തുകൊണ്ട് പേരുമാറ്റാൻ കഴിയില്ല എന്നും ആദിത്യനാഥ് ചോദിച്ചു.
ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരത്തിലെത്തിയതോടെ അലഹബാദിന്റെ പേര് പ്രയാഗ്‌രാജ് എന്നാക്കി മാറ്റി. അതിനാൽ ഹൈദരാബാദിനെ ഭാഗ്യനഗര്‍ ആക്കുന്നത് നടപ്പാക്കാൻ കഴിയില്ലേ എന്നും ആദിത്യനാഥ് ചോദിച്ചു.
ഹൈദരാബാദില്‍ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടത്തിയ റാലിയിലാണ് യോഗി ഇക്കാര്യം ഉന്നയിച്ചത്.
ഹൈദരാബാദിലെ ഭരണകക്ഷിയായ ടിആര്‍എസും അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം ഉം ഒരുമിച്ചാണ് മത്സരിക്കുന്നത്. ഇതിനെതിരെയാണ് ബിജെപി ക്യാംപുകളിലെ പ്രചരണം .



