റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നെയ്യാര്‍ ഡാം പോലീസ് സ്റ്റേഷനില്‍ പരാതിക്കാരെ ഭീഷണിപ്പെടുത്തിയ എഎസ്ഐ ഗോപകുമാറിന് സസ്‌പെന്‍ഷന്‍

November 28, 2020 - 8:26 pm

തിരുവനന്തപുരം: നെയ്യാര്‍ ഡാം പോലീസ് സ്റ്റേഷനില്‍ പരാതിക്കാരെ ഭീഷണിപ്പെടുത്തിയ എഎസ്ഐ ഗോപകുമാറിന് സസ്‌പെന്‍ഷന്‍. നേരത്തെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയിരുന്നുവെങ്കിലും പിന്നീട് നടപടി സസ്‌പെന്‍ഷനാക്കുകയായിരുന്നു. പരാതിയുമായെത്തിയ സുദേവനോടും മകളോടുമാണ് എഎസ്ഐ മോശമായി പെരുമാറിയത്. പരാതി പരിഗണിക്കാന്‍ സൗകര്യമില്ലെന്ന് പറഞ്ഞ് എഎസ്ഐ തട്ടിക്കയറിയിരുന്നു.

സംഭവത്തില്‍ റേഞ്ച് ഡി.ഐ.ജി ഡി.ജി.പിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എ.എസ്.ഐ ഗോപകുമാറിന്റെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗോപകുമാര്‍ പൊലീസ് സേനയുടെ യശസ്സിന് കളങ്കം വരുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തില്‍ വകുപ്പ്തല അന്വേഷണം നടത്തണമെന്നും ഉദ്യോഗസ്ഥനെ നല്ല നടപ്പ് പരിശീലനത്തിന് അയയ്ക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.

മേലുദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഗോപകുമാര്‍ പരാതിക്കാരനായ സുദേവനെ അധിഷേധിപ്പിച്ചത്. ഇതിനാല്‍ മേലുദ്യോഗസ്ഥര്‍ക്കെതിരെ പ്രത്യേക അന്വേഷണം നടത്തുമെന്നും റിപ്പോര്‍ട്ടില്‍ റേഞ്ച് ഡി.ഐ.ജി ശുപാര്‍ശ ചെയ്തിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *