റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സിപിഎം നേതാവ് കാട്ടായിക്കോണം അരവിന്ദന്‍ നിര്യാതനായി

November 28, 2020 - 7:40 am

പോത്തന്‍കോട്: ജില്ലയിലെ മുതിര്‍ന്ന സിപിഎം നേതാവ് കാട്ടായിക്കോണം അരവിന്ദന്‍ (86) നിര്യതനായി. വെള്ളിയാഴ്ച (27/11/2020) ഉച്ചക്ക് മൂന്നുമണിയോടെ കാട്ടായിക്കോണം താഴവീട്ടില്‍ വെച്ചായിരുന്നു അന്ത്യം . സംസ്‌കാരം രാത്രി ആറിന് വീട്ടുവളപ്പില്‍ നടത്തി. പ്രമേഹ രോഗം കലശലായതിനെ തുടര്‍ന്ന് അവശനിലയിലായിരുന്നു.

1954 മുതല്‍ പാര്‍ട്ടിയില്‍ സജീവമായിരുന്നു. പാര്‍ട്ടിയെ നിരോധിച്ചകാലത്ത് ഇംഎംഎസ്, നായനാര്‍ തടങ്ങിയ നേതാക്കള്‍ക്ക മടവൂര്‍പ്പാറയില്‍ ഒളിയിടം ഒരുക്കിയത് അരവിന്ദന്റെ നേതൃത്വത്തിലായിരുന്നു. 1995 മുതല്‍ 2007വരെ 12 വര്‍ഷം കഴക്കൂട്ടം ഏരിയാ സെക്രട്ടറിയായിരുന്നു. സിപിഎം ജില്ലാ കമ്മറ്റി അംഗം, കഴക്കൂട്ടം പഞ്ചായത്ത് പ്രസിഡന്റ്, കഴക്കൂട്ടം ബ്ലോക്ക് ഡെവലപ്പ്‌മെന്റ് കൗണ്‍സില്‍ ചെയര്‍മാന്‍, കര്‍ഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ് , അയിരൂപ്പാറ ഫാര്‍മേഴ്‌സ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ ഉഷാദേവി(റിട്ട. സിഎ ടൗണ്‍ പ്ലാനിംഗ് ഓഫീസ് ). മക്കള്‍ ബോഷി(തോന്നക്കല്‍ എ.ജെ.കോളേജ്), ജോഷി(സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റലി ചലഞ്ചഡ് ,പാങ്ങപ്പാറ), മരുമകള്‍ ദീപ (അയിരൂപ്പാറ ഫാര്‍മേഴ്‌സ് ബാങ്ക്).

മന്ത്രി കടകംപളളി സുരേന്ദ്രന്‍, ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, അഡ്വ.വികെ പ്രശാന്ത് എംഎല്‍എ, വി.ശിവന്‍കുട്ടി, കോലിയക്കോട് കൃഷ്ണന്‍നായര്‍, മുന്‍ ഡെപ്യൂട്ടി മേയര്‍ ജയപ്രകാശ് തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *