റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ വരുന്ന വ്യാജവാർത്തകൾക്കെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

November 27, 2020 - 8:53 pm

പാരിസ്: കോവിഡ് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ വരുന്ന വ്യാജവാർത്തകൾക്കെതിരെ മുന്നറിയിപ്പുമായി ആദ്യമായി ലോകാരോഗ്യ സംഘടന. രോഗം സംബന്ധിച്ചും വാക്സിനേഷനുകൾ സംബന്ധിച്ചും വ്യാപകമായി വ്യാജവാർത്തകൾ പ്രചരിക്കുന്നത് മഹാമാരി നിയന്ത്രണത്തെ ദോഷകരമായി ബാധിക്കുമെന്ന് സംഘടന പറഞ്ഞു.

കഴിഞ്ഞ വർഷം ചൈനയിൽ പകർച്ചവ്യാധി ഉണ്ടായതിനുശേഷം ലോകത്താകെ 1.4 ദശലക്ഷത്തിലധികം ആളുകൾ മരിച്ചു, എന്നാൽ മൂന്ന് കമ്പനികൾ അവരുടെ വാക്സിനുകൾ ഡിസംബർ ആദ്യം തന്നെ അംഗീകാരത്തിനായി സമർപ്പിക്കാനിരിക്കുകയാണ്. പരിഭ്രാന്തി പരത്തുന്ന വാർത്തകൾ ഈ ഘട്ടത്തിൽ ഗുണകരമല്ലെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *