റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒരു സ്കൂളിനും ആത്മ കഥ പറയാനുണ്ട് – തൃശ്ശൂർ ചേർപ്പിലെ ഗ്രാമോദ്ധാരണ സ്കൂൾ പിന്നിട്ട വഴികളെ കുറിച്ചുള്ള ആത്മകഥാപരമായ പുസ്തകം ശ്രദ്ധേയമാകുന്നു

November 22, 2020 - 2:32 pm

തൃശ്ശൂർ : ഗാന്ധിയൻ ദർശനങ്ങളുടെ കൈ പിടിച്ച് ചേർപ്പിലെ ഗ്രാമോദ്ധാരണ സ്കൂൾ പിന്നിട്ട വഴികൾ സൂക്ഷ്മമായി അവതരിപ്പിക്കുന്ന ‘ഗ്രാമോദ്ധാരണത്തിലെ തൊട്ടാർ വാടികൾ ‘ എന്ന ആത്മകഥാ പരമായ ഗ്രന്ഥം പ്രകാശനം ചെയ്തു. ഗംഗാധരൻ ചെങ്ങാലൂരാണ് പുസ്തകം രചിച്ചിരിക്കുന്നത്.

21/11/20 ശനിയാഴ്ച തൃശൂരിൽ നടന്ന ചടങ്ങിൽ വച്ച് പ്രമുഖ ബാലസാഹിത്യകാരൻ സി ആർ ദാസ് വൈദ്യ അനിൽകുമാറിനു നൽകി പുസ്തകം പ്രകാശനം ചെയ്തു. ഗംഗാധരൻ ചെങ്ങാലൂർ, വി ബി രാജൻ, സുഭദ്ര വാരിയർ എന്നിവർ സംബന്ധിച്ചു. ക്രിയാറ്റിഫ് പബ്ലിഷേഴ്സാണ് പ്രസാധകർ.

ചേർപ്പിലെ ഗ്രാമോദ്ധാരണ സ്കൂളും ചുറ്റുപാടും മൂന്നു തലമുറകളിലൂടെ സഞ്ചരിക്കുന്നത് ലളിതമായും സൂക്ഷ്മമായും ഗ്രന്ഥം വിശദീകരിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *