റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​ നി​​​യ​​​മ​​​ന ന​​​ട​​​പ​​​ടി​​​ക​​​ളി​​​ൽ ഗു​​​രു​​​ത​​​ര​​​മാ​​​യ ദു​​​രൂ​​​ഹ​​​ത​​​ക​​​ൾ : ഗ​​​വ. കോ​​​ള​​​ജ് ടീ​​​ച്ചേ​​​ഴ്സ് ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ൻ

March 10, 2026 - 5:09 am

ക​​​ണ്ണൂ​​​ർ: സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​ക്കാ​​​ർ കോ​​​ള​​​ജു​​​ക​​​ളി​​​ൽ 33 പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​മാ​​​രെ നി​​​യ​​​മി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള ഉ​​​ന്ന​​​തവി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന്‍റെ പു​​​തി​​​യ ഉ​​​ത്ത​​​ര​​​വ് യു​​​ജി​​​സി മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ അ​​​ട്ടി​​​മ​​​റി​​​ച്ചും സു​​​താ​​​ര്യ​​​ത​​​യി​​​ല്ലാ​​​തെ​​​യു​​​മാ​​​ണെ​​​ന്ന് ഗ​​​വ. കോ​​​ള​​​ജ് ടീ​​​ച്ചേ​​​ഴ്സ് ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ൻ (ജി​​​സി​​​ടി​​​ഒ).​ നി​​​യ​​​മ​​​ന ന​​​ട​​​പ​​​ടി​​​ക​​​ളി​​​ൽ ഗു​​​രു​​​ത​​​ര​​​മാ​​​യ ദു​​​രൂ​​​ഹ​​​ത​​​ക​​​ളു​​​ണ്ടെ​​​ന്നും ജി​​​സി​​​ടി​​​ഒ ആ​​​രോ​​​പി​​​ച്ചു. മുമ്പ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച പ്രൊ​​​വി​​​ഷ​​​ണ​​​ൽ പ്രി​​​ൻ​​​സി​​​പ്പ​​​ൽ പ​​​ട്ടി​​​ക​​​യി​​​ലും അ​​​തി​​​നു​​ശേ​​​ഷം ര​​​ണ്ടു ത​​​വ​​​ണ ത​​​യാ​​​റാ​​​ക്കി​​​യ പ്രി​​​ൻ​​​സി​​​പ്പ​​​ൽ പ​​​ട്ടി​​​ക​​​യി​​​ലും ഉ​​​ൾ​​​പ്പെ​​​ട്ടി​​​രു​​​ന്ന യോ​​​ഗ്യ​​​രാ​​​യ പ​​​ല​​​രെ​​​യും അ​​​ന്തി​​​മ നി​​​യ​​​മ​​​ന ഉ​​​ത്ത​​​ര​​​വി​​​ൽ​​നി​​​ന്ന് അ​​​കാ​​​ര​​​ണ​​​മാ​​​യി ഒ​​​ഴി​​​വാ​​​ക്കി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

നി​​​ല​​​വി​​​ലെ നി​​​യ​​​മ​​​ന ഉ​​​ത്ത​​​ര​​​വ് പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്ക​​​ണം.

പ്രൊ​​​വി​​​ഷ​​​ണ​​​ൽ പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​മാ​​​രാ​​​യി സേ​​​വ​​​നം അ​​​നു​​​ഷ്ഠി​​​ക്കു​​​ന്ന എ​​​ട്ട് അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കു പു​​​തി​​​യ ഉ​​​ത്ത​​​ര​​​വ് പ്ര​​​കാ​​​രം കോ​​​ട​​​തി വി​​​ധി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പ്രൊ​​​വി​​​ഷ​​​ണ​​​ൽ പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​മാ​​​രാ​​​യി തു​​​ട​​​രാ​​​നു​​​ള്ള അ​​​നു​​​വാ​​​ദം മാ​​​ത്ര​​​മാ​​​ണു ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​വ​​​ർ​​​ക്ക് സ്ഥി​​​ര​​​നി​​​യ​​​മ​​​നം ന​​​ൽ​​​കാ​​​ത്ത​​​തു നീ​​​തി​​​നി​​​ഷേ​​​ധ​​​മാ​​​ണ്. നി​​​ല​​​വി​​​ലെ നി​​​യ​​​മ​​​ന ഉ​​​ത്ത​​​ര​​​വ് പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്ക​​​ണം. ഭാ​​​വി​​​യി​​​ൽ ഇ​​​ത്ത​​​രം പ്ര​​​ശ്ന​​​ങ്ങ​​​ൾ വ​​​രാ​​​തി​​​രി​​​ക്കാ​​​ൻ സ​​​മ​​​ഗ്ര​​​മാ​​​യ മാ​​​ന​​​ദ​​​ണ്ഡം ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നും ജി​​​സി​​​ടി​​​ഒ സം​​​സ്ഥാ​​​ന എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ക​​​മ്മി​​​റ്റി യോ​​​ഗം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *