റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബാലു ഇല്ലാത്ത സ്ക്രീനിൽ ഇനി നീലു മാത്രം ,കൂടെ ബാലുവിന്റെ അച്ഛനും അമ്മയും

November 22, 2020 - 9:40 am

പ്രേക്ഷകർ നെഞ്ചിലേറ്റിയ പരമ്പരയായ ഉപ്പും മുളകിലെ കഥാപാത്രങ്ങളെ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. പരമ്പരയിലെ കുട്ടി താരങ്ങളെ ഇഷ്ടപെടാത്ത ആരാധകർ വളരെ ചുരുക്കമാണ് . ഇടക്ക് വെച്ച് ചില പ്രശ്ങ്ങൾ ഉണ്ടായെങ്കിലും മികച്ച രീതിയിൽ മുന്നോട്ട് പോയി കൊണ്ടിരിക്കുന്ന ഈ പരമ്പരയിൽ ഇവരുടെ വീട്ടിലെ വിശേഷങ്ങളും കാഴ്ചകളുമൊക്കെയായിരുന്നു ഇതുവരെ പ്രേക്ഷകര്‍ കണ്ടിരുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഈ പരമ്പര ഹിറ്റ് ചാര്‍ട്ടില്‍ മുന്നേറുകയാണ്.

ഉപ്പും മുളകിൽ നിന്നും ലച്ചു പിന്മാറിയത് പരമ്പരക്ക് ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു, ലക്ഷങ്ങൾ ചിലവാക്കിയാണ് പരമ്പരയിലെ ലച്ചുവിന്റെ വിവാഹം ഷൂട്ടിംഗ് ചെയ്തത്.എന്നാൽ വിവാഹത്തിന്റെ എപ്പിസോഡ് കഴിഞ്ഞതോടെ ജൂഹി പരമ്പരയിൽ നിന്നും പഠനം മുടങ്ങുന്നു എന്ന കാരണം പറഞ്ഞു മാറുകയായിരുന്നു. ലോക്ക്ഡൗണിന് ശേഷം ആരംഭിച്ച പരമ്പരയിൽ പുതിയ താരമായ പൂജയും എത്തിയിരുന്നു. പ്രേക്ഷകരുടെ പ്രിയപ്പെട്ട പാറുക്കുട്ടിയും ഒരു ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയിരുന്നു. ബാലു, നീലു എന്നിവരെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. ബാലചന്ദ്രൻ തമ്പി എന്ന ബാലുവായി ബിജു സോപാനം എത്തുമ്പോൾ നിഷ സാരംഗാണ് നീലുവാകുന്നത്. ബിജുവിനേയും നിഷയേയും പോലെയും തന്നെ പരമ്പരയിൽ മറ്റ് രണ്ട് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് കോട്ടയം രമേശും മനോഹരി ജോയിയുമാണ്.ബാലുവന്റെ അച്ഛനും അമ്മയുമയിട്ടാണ് രമേശും മനോഹരിയും എത്തുന്നത്. മിനിസ്ക്രീനിൽ മാത്രമല്ല ബിഗ് സ്ക്രീനിലും ഉപ്പും മുളകും കുടുംബം സജീവമാണ്. ഇപ്പോഴിതാ കോട്ടയം രമേശും മനോഹരി ജോയിയും നിഷയും ഒന്നിച്ച് ഒരു സിനിമയിൽ എത്തുകയാണ്. ലൊക്കേഷൻ ചിത്രം പങ്കുവെച്ച് കൊണ്ട് നിഷ തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്. ഉണ്ണി മുകുന്ദൻ പ്രധാന വേഷത്തിൽ എത്തുന്ന മേപ്പടിയാൻ എന്ന ചിത്രത്തിലാണ് മൂന്ന് പേരും ഇതാദ്യമയി ഒന്നിച്ചെത്തുന്നത്. ഒരു ലൊക്കേഷൻ ചിത്രം പങ്കുവെച്ച് കൊണ്ടാണ് നിഷ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. മൂന്നു പേരും സിനിമയിൽ സജീവമാണെങ്കിലും ഇതാദ്യമായിട്ടാണ് ഒന്നിച്ച് അഭിനയിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *