റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അമേരിക്കയിലെ മാളിൽ അജ്ഞാതൻ നടത്തിയ വെടിവെയ്പില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു

November 21, 2020 - 12:35 pm

വാഷിങ്ടണ്‍: വിസ്‌കോന്‍സിനിലെ മാളില്‍ അജ്ഞാതൻ നടത്തിയ വെടിവെയ്പില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. അക്രമിക്കായി തിരച്ചില്‍ തുടരുകയാണെന്ന് യു.എസ്. പോലീസ് അറിയിച്ചു.വെടിയേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ലെന്നാണ് പ്രാഥമികവിവരം.

വോവറ്റോസ മേഫെയര്‍ മാളിലാണ് 20-11-2020 വെള്ളിയാഴ്ച വെടിവെയ്പുണ്ടായത്.
വെടിവെപ്പ് നടത്തിയയാള്‍ അടിയന്തര സേനാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുന്നതിന് മുമ്പ് രക്ഷപ്പെട്ടു.അക്രമി വെളുത്ത വര്‍ഗക്കാരനും

20നും 30 നും ഇടയില്‍ പ്രായമുള്ള ആളാണെന്നും പോലീസ് വ്യക്തമാക്കി. ഇയാളെ ഉടൻ കസ്റ്റഡിയിലടുക്കുമെന്ന് വോവറ്റോസ പോലീസ് വകുപ്പ് വ്യക്തമാക്കി. സംഭവസ്ഥലത്ത് തങ്ങളുടെ ഉദ്യോഗസ്ഥരെ വിന്യസിപ്പിച്ചതായി എഫ്.ബി.ഐയും മില്‍വോക്കി കൗണ്ടി ഷെരിഫിന്റെ ഓഫീസും ട്വീറ്ററിൽ അറിയിച്ചു.പ്രാദേശിക പോലീസും സ്ഥലത്തുണ്ട്. മാളിൽ ഇത്തരം അക്രമം നടന്നതിലും ജനങ്ങൾ പരിഭ്രാന്തരായതിലും മാൾ നടത്തുന്ന കമ്പനി ഖേദം പ്രകടിപ്പിച്ചു. അക്രമം നടന്ന സമയത്ത് ആളുകൾ ജീവരക്ഷാർത്ഥം ഓടിയൊളിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *