ബീജിങ്: കയറ്റുമതിയെ ആശ്രയിക്കുന്ന വളര്‍ച്ചയേക്കാള്‍ ആഭ്യന്തര ഉപഭോഗത്തെ ആശ്രയിച്ച് ചൈന അതിന്റെ വികസന മാതൃകയില്‍ മാറ്റം വരുത്തുമെന്ന് ചൈനീസ് പ്രസിഡന്റ് സിന്‍ ജിന്‍പിംഗ്. അടുത്ത വര്‍ഷം മുതലാണ് പുതിയ നയം നടപ്പില്‍ വരുത്തുകയെന്നും ഇത് അമേരിക്കയ്ക്ക് പിന്നില്‍ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
”അടുത്ത വര്‍ഷം മുതല്‍, ഒരു ആധുനിക സോഷ്യലിസ്റ്റ് രാജ്യം പൂര്‍ണ്ണമായും കെട്ടിപ്പടുക്കുന്നതിലേക്ക് ചൈന പുതിയ യാത്ര ആരംഭിക്കും,” -എന്നാണ് വീഡിയോ വഴി ഏഷ്യ-പസഫിക് ഇക്കണോമിക് കോഓപ്പറേഷന്‍ (എപിഇസി) സിഇഒമാരെ അഭിസംബോധന ചെയ്തുകൊണ്ട് ജിന്‍പിംഗ് പറഞ്ഞത്. ആഭ്യന്തര ഉപഭോഗം മുഖ്യമാക്കി, ആഭ്യന്തരവും അന്തര്‍ദ്ദേശീയവുമായ വളര്‍ച്ചയെ ശക്തിപ്പെടുത്തുന്ന ഒരു പുതിയ വികസന മാതൃക ഞങ്ങള്‍ വളര്‍ത്തിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചൈനയുടെ നിലവിലെ ഘട്ടത്തെയും വികസന സാഹചര്യങ്ങളെയും അടിസ്ഥാനമാക്കി എടുത്ത തന്ത്രപരമായ തീരുമാനമാണ് പുതിയ വികസന മാതൃക. സാമ്പത്തിക ആഗോളവല്‍ക്കരണത്തിനും ബാഹ്യ പരിതസ്ഥിതിയിലെ മാറ്റങ്ങള്‍ക്കും പൂര്‍ണ്ണ പരിഗണന നല്‍കി കൊണ്ടുള്ള നീക്കമാണിത്. കഴിഞ്ഞ മാസം, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ (സിപിസി) ഒരു പ്രധാന സമ്മേളനം ദേശീയ സാമ്പത്തിക സാമൂഹിക വികസനത്തിനും 14ാം പഞ്ചവത്സര പദ്ധതി (20212025) രൂപീകരിക്കുന്നതിനുമുള്ള നിര്‍ദ്ദേശങ്ങള്‍ക്കും അംഗീകരം നല്‍കി. ഇത് അനുസരിച്ചുള്ള മാറ്റങ്ങളിലേക്കാണ് രാജ്യം ഇനി പോവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു



