റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

6,9 ക്ലാസുകളിലേക്കുളള സൈനിക് സ്‌കൂള്‍ പ്രവേശനം ഡിസംബര്‍ 3 വരെ അപേക്ഷ സമര്‍പ്പിക്കാം

November 20, 2020 - 9:38 am

തിരുവനന്തപുരം: സൈനിക് സ്‌കൂളിലെ 6,9, ക്ലാസുകലിലേക്കുളള പ്രവേശനത്തിനായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നടത്തുന്ന പ്രവേശന പരീക്ഷയില്‍ പങ്കെടുക്കുന്നതിന് ഡിസംബര്‍ 3 വരെ അപേക്ഷ സമര്‍പ്പിക്കാം. https://aissee.nta.ac.in ലാണ് സമര്‍പ്പിക്കേണ്ടത്. ജനുവരി 10നാണ് പരീക്ഷ.

പോളിടെക്‌നിക്ക് ഡിപ്ലോമ സ്‌പോട്ട് അഡ്മിഷന്‍ സംസ്ഥാന തലത്തില്‍ ഓണ്‍ലൈന്‍ ആയി നടത്തും. അപേക്ഷകര്‍ക്ക നവംബര്‍ 21 മുതല്‍ 24 വരെ www.polyadmission.org വെബ്‌സൈറ്റിലെ SpotAdmissionRegistration ലിങ്ക് വഴി രജിസ്ടര്‍ ചെയ്യാം. ആപ്ലിക്കേഷന്‍ നമ്പരും ജനനതീയതിയും നല്‍കുമ്പോള്‍ ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം. പഴയ ഓപ്ഷനുകള്‍ റദ്ദാകുന്നതിനാല്‍ ഓണ്‍ലൈന്‍ സ്‌പോട്ട് അഡ്മിഷനിലേക്ക് പഴയ അഡ്മിഷനുകള്‍ പരിഗണിക്കുന്നതല്ല.

പുതുതായി ചേരാന്‍ താല്‍പ്പര്യമുളള പത്ത് ഓപ്ഷനുകള്‍ വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. നിലവില്‍ ലഭ്യമായ ഒഴിവുകള്‍ പോളിടെക്‌നിക്ക് കോളേജ് അടിസ്ഥാനത്തില്‍ www.polyadmission.org വെബ് സൈറ്റിലെ Vacancy position ലിങ്ക് വഴി മനസിലാക്കാം. വിശദ വിവരങ്ങല്‍ക്ക www.polyadmission.org.

വെളളനാട് സാരാഭായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ ബിടെക്/എംടെക് പ്രവേശനത്തിന് എന്‍ആര്‍ഐ/മാനേജ്‌മെന്റ് /ലാറ്ററല്‍ എന്‍ട്രി സീറ്റുകളിലേക്ക് 23,24 തീയതികളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. എന്‍ട്രന്‍സ് പരീക്ഷയില്‍ യോഗ്യത നേടാത്തവര്‍ക്കും അപേക്ഷിക്കാം. ബന്ധപ്പെട്ട രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍ 9605383852,9447185209.

റിപ്പീറ്റേഴ്‌സ് ബാച്ചിലേക്ക് അഡ്മിഷന്‍ സ്വീകരിക്കുന്നു. പ്ലസ് ടു പാസായ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷത്തെ ഓണ്‍ലൈന്‍ക്ലാസും റെഗുലര്‍ ക്ലാസും നല്‍കും. മെഡിക്കല്‍ കോളേജിന് സമീപവും ബാലരാമപുരത്തും പരിശീലന കേന്ദ്രങ്ങളുണ്ട്. സര്‍ക്കാര്‍ നല്‍കുന്ന എന്‍ട്രന്‍സ് സ്‌കോളര്‍ഷിപ്പും ഹോസ്റ്റല്‍ സൗകര്യവും വാഹന സൗകര്യവും ലഭ്യമാണ്. വിവരങ്ങള്‍ക്ക് 9744005277ല്‍ വാട്‌സാപ്പ് ചെയ്യുകയോ 04712401235 ല്‍ വിളിക്കുകയോ ചെയ്യാം.

തിരുവനന്തപുരം നാലാഞ്ചിറ മാര്‍ ബെസേലിയോസ് എഞ്ചിനീയറിംഗ് കോളേജില്‍ എംടെക് കോഴ്‌സില്‍ സിവില്‍ ഇലക്ട്രിക്കല്‍ ഒഴിച്ചുളള ബ്രാഞ്ചുകളില്‍ പട്ടികജാതി പട്ടിക വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്തിട്ടുളള സീറ്റുകളില്‍ ഒഴിവുണ്ട് സര്‍ട്ടിഫി്ക്കരുകള്‍ സഹിതം ഇന്ന് കോളേജ് ഓഫീസിലെത്തി അഡ്മിഷന്‍ എടുക്കണം.

തിരുവനന്തപുരം ഗവണ്‍മെന്റ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനില്‍ രണ്ടുവര്‍ഷ എംഎഡ് കോഴ്‌സിലേക്ക് പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ ഒരു സീറ്റ് ഒവിവുണ്ട്. . 24ന് ഉച്ചക്ക് ഒരുമണിക്കുമുമ്പ് കോളേജില്‍ അപേക്ഷ നല്‍കണം.അപേക്ഷാഫോം കോളേജില്‍ നിന്ന് രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ടുമണിവരെ വിതരണം ചെയ്യും. വില 55 രൂപ ഫോണ്‍ 04712323964

മുഴുന്‍ സമയ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിമുക്ത ഭടന്മാരുടെ മക്കള്‍ക്കും ഭാര്യമാര്‍ക്കും സൈനീക ക്ഷേമ വകുപ്പുമുഖേന നല്‍കുന്ന അമാല്‍ ഗമേറ്റഡ് ഫണ്ട് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കഴിഞ്ഞ അദ്ധ്യന വര്‍ഷം 50 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് ലഭിച്ചവര്‍ക്ക് അപേക്ഷിക്കാം. ഇവര്‍ മറ്റു സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിച്ചിട്ടുളളവരാകരുത്. പ്രായ പരിധി 25 വയസില്‍ താഴെയായിരിക്കണം. വിവാഹിതരും സ്വന്തമായി വരുമാനമുളളവരും സ്‌കോളര്‍ഷിപ്പിന് അര്‍ഹരല്ല. അവസാന തീയതി ഡിസംബര്‍ 15. അപേക്ഷാ ഫോറത്തിനായി ജില്ലാ സൈനീക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുക ഫോണ്‍ 04712472748

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *