റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബംഗളുരു: ബിനീഷ് അഭിനയമോഹം കൊണ്ടാണ് സിനിമയില്‍ അഭിനയിച്ചത് എന്നും അഭിനയത്തിന് പ്രതിഫലം കിട്ടിയത് വെറും ഏഴുസിനിമകളില്‍ നിന്നു മാത്രമാണ് എന്നും ബിനീഷിൻ്റെ അഭിഭാഷകൻ.

എന്‍ഫാേഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് വാദിക്കുന്നതിനിടെയാണ് ബിനീഷിന്റെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചത്.

ബംഗളുരു ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദിൻ്റെലഹരി ഇടപാടുകളെക്കുറിച്ച്‌ ബിനീഷ് അറിഞ്ഞിരുന്നില്ലെന്നും ഹോട്ടല്‍ തുടങ്ങാനായി വായ്പയെടുത്ത 39 ലക്ഷം രൂപയാണ് കൈമാറിയതെന്നും അനൂപിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 24-11-2020 ലേക്ക് മാറ്റിയിരിക്കുകയാണ് . നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ബിനീഷിനെ ചോദ്യം ചെയ്യുകയാണെന്ന് അറിയിച്ചതോടെയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടിവച്ചത്.

അനൂപ് മുഹമ്മദും റിജേഷ് രവീന്ദ്രനും ഉള്‍പ്പെട്ട ലഹരിമരുന്ന് കേസില്‍ തന്നെയും പ്രതിചേര്‍ക്കാനിടയുണ്ടെന്ന് സംശയിച്ചതോടെ ബിനീഷ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി 19-11-2020 വ്യാഴാഴ്ച പരിഗണിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *