റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹിജാബ് പൊലീസ് യൂണിഫോമിന്റെ ഭാഗമാക്കി ന്യൂസിലാന്‍ഡ്

November 18, 2020 - 11:02 pm

ന്യൂസിലാന്‍ഡ്:ഹിജാബ് പൊലീസ് യൂണിഫോമിന്റെ ഭാഗമാക്കി ന്യൂസിലാന്‍ഡ്. ന്യൂസിലാന്‍ഡ് പൊലീസ് സേനയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോണ്‍സ്റ്റബിള്‍ സീന അലി ഹിജാബ് ധാരിയായ ആദ്യ പൊലീസ് ഉദ്യോഗസ്ഥയായി ചരിത്രം സൃഷ്ടിച്ചു. സേനയെ കൂടുതല്‍ ജനകീയമാക്കുന്നതിൻ്റെ ഭാഗമായാണ് ഹിജാബ് യൂണിഫോമിന്റെ ഭാഗമാക്കിയതെന്ന് ന്യൂസിലാന്‍ഡ് പൊലീസ് അറിയിച്ചു.

ന്യൂസിലാന്‍ഡില്‍ പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ട പൊലീസ് സേനയില്‍ അന്‍പത് ശതമാനവും സ്ത്രീകളാണ്.

2018 മുതല്‍ ഉദ്യോഗസ്ഥരുടെ അഭിപ്രായം സ്വീകരിച്ചുകൊണ്ട് യൂണിഫോമില്‍ പരിഷ്‌കരണങ്ങള്‍ വരുത്തികൊണ്ടിരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സേനയിലെ വൈവിധ്യം പ്രധാനപ്പെട്ട കാര്യമാണെന്നും ഇനി വരുന്ന തലമുറയെ സേവിക്കുന്നതിന് ഇത് അനിവാര്യമായിരിക്കുമെന്നും ന്യൂസിലാന്‍ഡ് പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
ഹിജാബ് യൂണിഫോം പുറത്തിറക്കിയത് അഭിമാനകരമായ കാര്യമായി തോന്നുന്നതായി സീന അലി പറഞ്ഞു. ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ച് ഭീകരാക്രമണത്തിന് ശേഷമാണ് പൊലീസില്‍ ചേരാന്‍ തീരുമാനിച്ചതെന്നും ധാരാളം മൂലം വനിതകൾ സൈന്യത്തിൽ ചേരണമെന്നും സീന പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *