റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കന്യാസ്ത്രീ മഠത്തിനു നേരെ അജ്ഞാതരുടെ ആക്രമണം. പൊലീസ് അന്വേഷണം ആരംഭിച്ചു

November 18, 2020 - 10:52 pm

ഇടുക്കി: കന്യാസ്ത്രീ മഠത്തിനുനേരെ അജ്ഞാതർ ശല്യം ചെയ്യുന്നെന്ന പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അജ്ഞാതനായ വ്യക്തി ഫോട്ടോയും വീഡിയോയും പകര്‍ത്തിയതായും പരാതിയില്‍ പറയുന്നു.

മൂന്നാര്‍ മൗണ്ട് കാര്‍മ്മല്‍ ദൈവാലയത്തിനു സമീപം വിമലാംബികയുടെ പുത്രിമാര്‍ എന്നറിയപ്പെടുന്ന ഡി.ഐ.എച്ച്‌ സഭാംഗങ്ങളായ കര്‍മ്മലാരം കോണ്‍വെന്‍റിലെ കന്യാസ്ത്രീകളാണ് പരാതി നല്‍കിയത്. മൂന്നാര്‍ പോലീസിൻ്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ കുറെ ദിവസങ്ങളായി കോണ്‍വെൻ്റ് പരിസരത്ത് അജ്ഞാത വ്യക്തി ചുറ്റിത്തിരിയുന്നതായി സമീപവാസികളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *