റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍ മത്സരിക്കും

November 18, 2020 - 10:14 am

തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാന വക്താവ് അഡ്വ ബി ഗോപാലകൃഷ്ണന്‍ മത്സരിക്കും. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന്റെ സാന്നിദ്ധ്യത്തിലാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടന്നത്. കുട്ടന്‍കുളങ്ങര ഡിവിഷനിലാണ് ഗോപാലകൃഷ്ണന്‍ മത്സരിക്കുന്നത്.

നിലവിലെ കൗണ്‍സിലറായ ബിജെപിയുടെ ലളിതാംബികയെ മാറ്റിയത് പ്രവര്‍ത്തകരില്‍ അതൃപ്തിക്ക് ഇടയാക്കിയിരുന്നു. ആര്‍എസ്എസ്.ന്റെ ആവശ്യപ്രകാരമാണ് സംസ്ഥാന നേതാവിനെത്തന്നെ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *