റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വാളയാറില്‍ രേഖകളില്ലാതെ കടത്തിയ വൻ സ്ഫോടക വസ്തുക്കള്‍ പിടികൂടി. പിടികൂടിയത് ഏഴായിരം ജലാറ്റിന്‍ സ്റ്റിക്കുകളും 7500 ഡിറ്റണേറ്ററുകളും പിടികൂടി

November 15, 2020 - 12:56 pm

പാലക്കാട്: വാളയാറില്‍ രേഖകളില്ലാതെ കടത്തിയ സ്ഫോടക വസ്തുക്കള്‍ പിടികൂടി. മിനിലോറിയിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന ഏഴായിരം ജലാറ്റിന്‍ സ്റ്റിക്കുകളും 7500 ഡിറ്റണേറ്ററുകളുമാണ് പിടികൂടിയത് .

35 പെട്ടികളിലായിട്ടാണ് സ്ഫോടകവസ്തുക്കള്‍ ഒളിപ്പിച്ച്‌ വച്ചിരുന്നത്.വാഹനത്തിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ രവി, പ്രഭു എന്നിവരെ വാളയാര്‍ പോലീസ് അറസ്റ്റ് ചെയ്തു.

തക്കാളിപ്പെട്ടികള്‍ക്കിടയില്‍ വച്ച്‌ കടത്താനായിരുന്നു ശ്രമം.ഈറോഡ് നിന്ന് അങ്കമാലിയിലേക്ക് തക്കാളിയുമായി പോകുന്ന മിനിലോറിയിൽ നിന്നാണ് സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തത്.

പാലക്കാട് ഭാഗത്തെ ക്വാറികളിലുപയോഗിക്കാനായി കൊണ്ട് വന്നതാണോ എന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *