കണ്ണൂർ: തളിപ്പറമ്പ് കുറുമാത്തൂരിൽ 13 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത് പത്താം ക്ലാസുകാരൻ അല്ല സ്വന്തം അച്ഛൻ തന്നെ എന്ന് പെൺകുട്ടി. അച്ഛൻ ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് തുറന്നു പറയാതിരുന്നത് എന്നും അന്വേഷണസംഘത്തിന് മൊഴി നൽകി. വിദേശത്ത് ജോലി ചെയ്യുന്ന അച്ഛൻ ലീവിൽ വന്നപ്പോഴാണ് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത് എന്ന് കുട്ടി പറഞ്ഞു.
കഴിഞ്ഞദിവസം ശരീര അസ്വസ്ഥതകളോടെ ആശുപത്രിയിൽ പരിശോധനയ്ക്ക് ചെന്നപ്പോഴാണ് കുട്ടി 6 മാസം ഗർഭിണി ആണെന്ന് അറിഞ്ഞത്. വിവരം അച്ഛനെ ധരിപ്പിച്ചു. അച്ഛൻറെ ഭീഷണി പോലും ആണ് കാര്യങ്ങൾ പുറത്തു പറയാതിരുന്നത്. 2019 ഡിസംബറിൽ ആരുമില്ലാത്ത സമയത്ത് ബന്ധുവായ പത്താം ക്ലാസുകാരൻ വീട്ടിൽ വരികയും അശ്ലീല വീഡിയോകൾ കാണിച്ച് പ്രേരിപ്പിച്ച് പീഡിപ്പിക്കുകയും ചെയ്തു എന്നാണ് കുട്ടി ആദ്യം മൊഴി നൽകിയത്. പരസ്പര വൈദഗ്ധ്യമുള്ള മൊഴി കേട്ട് സംശയംതോന്നിയ വനിതാ പോലീസും കൗൺസിലിംഗ് വിദഗ്ധരും ചേർന്ന് ചോദിച്ചപ്പോഴാണ് കുട്ടി സത്യം പുറത്ത് പറഞ്ഞത്.



