റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റിപ്പബ്ലിക് ടിവി വിതരണ വിഭാഗം മേധാവി ഘന്‍ശ്യാം സിങ് അറസ്റ്റില്‍

November 10, 2020 - 2:04 pm

മുംബൈ: റിപ്പബ്ലിക് ടിവി വിതരണ വിഭാഗം മേധാവി ഘന്‍ശ്യാം സിങ് അറസ്റ്റില്‍. ടിആര്‍പി നിരക്കില്‍ കൃത്രിമം കാണിച്ച കേസിലാണ് അറസ്റ്റ്. പന്ത്രണ്ടാം പ്രതിയാണ് ഘനശ്യാം. ഇയാളെ 10-11-2020 ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.

പണം കൊടുത്ത് ടി.ആർ.പി നിരക്ക് വർധിപ്പിക്കാൻ ശ്രമിച്ചതിനാണ് കേസ്. വീട്ടില്‍ റിപ്പബ്ലിക് ടിവി ചാനല്‍ ഓണ്‍ ചെയ്ത് ഇടുന്നതിനായി പണം ലഭിച്ചിരുന്നതായി ചില പ്രേക്ഷകര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. റിപ്പബ്ലിക്കിന് പുറമേ ഫക്ത് മറാത്തി, ബോക്‌സ് സിനിമ തുടങ്ങിയ ലോക്കല്‍ ചാനലുകള്‍ക്കെതിരേയും പോലീസിന് പരാതി ലഭിച്ചിരുന്നു. എന്നാല്‍ റിപ്പബ്ലിക് ടിവിക്കെതിരായി ഉയര്‍ന്ന ആരോപണങ്ങൾ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നും റിപ്പബ്ലിക് ചാനലിനെ മുംബൈ പോലീസിനെ കരുതിക്കൂട്ടി ആക്രമിക്കുകയാണെന്നും അധികൃതർ ആരോപിക്കുന്നു.

ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അർണബ്ബ് ഗോസ്വാമിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *