റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോട്ടയം: ജില്ലയിൽ 500 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 497 പേർക്കും സമ്പർക്കം മുഖേനയാണ്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ മൂന്നു പേർ രോഗബാധിതരായി. പുതിയതായി 4341 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 228 പുരുഷൻമാരും 203 സ്ത്രീകളും 69 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 77 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

612 പേർ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരിൽ നിലവിൽ 4814 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 26774 പേർ കൊവിഡ് ബാധിതരായി. 21912 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 19583 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *