റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂ ഡൽഹി: ജീവൻ പ്രമാൺ (പെന്ഷന്കാർക്കുള്ള ഡിജിറ്റല് ലൈഫ് സര്ട്ടിഫിക്കറ്റ്) വര്ഷം മുഴുവന് പെന്ഷനര്മാര്ക്ക് സമര്പ്പിക്കാന് കഴിയും. കൂടാതെ സമര്പ്പിച്ച തീയതി മുതല് ഒരു വര്ഷത്തേക്ക് ഡിജിറ്റല് ലൈഫ് സര്ട്ടിഫിക്കറ്റുകള്ക്കു സാധുതയുണ്ട്. അതിനാല് 2020 ജനുവരിക്ക് ശേഷം സര്ട്ടിഫിക്കറ്റ് സമര്പ്പിച്ച പെന്ഷന്കാര് അവസാന സര്ട്ടിഫിക്കറ്റ് സമര്പ്പിച്ച തീയതി മുതല് 12 മാസം കഴിയുന്നത് വരെ സര്ട്ടിഫിക്കറ്റ് സമര്പ്പിക്കേണ്ടതില്ല.

2020 ജനുവരിക്ക് ശേഷം പെൻഷൻ ആരംഭിച്ച പെന്ഷനര്മാര് അവരുടെ പെൻഷൻ ആരംഭിച്ച് ഒരു വര്ഷം വരെ സര്ട്ടിഫിക്കറ്റ് സമര്പ്പിക്കേണ്ടതില്ല.

ജീവൻ പ്രമാൺ ശേഖരിക്കാന് മൂന്ന് ലക്ഷത്തിലധികം സി.എസ്.സി.കളെ (CSC) അധികാരപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സര്ട്ടിഫിക്കറ്റ് സമര്പ്പിക്കുന്നതിന് പെന്ഷന്കാര്ക്ക് അവരുടെ വീടുകള്ക്ക് സമീപമുള്ള സി.എസ്.സി.കള് (CSC) സന്ദര്ശിക്കാനും കഴിയും.

ഏറ്റവും അടുത്തുള്ള സി.എസ്.സി. (CSC) അറിയുന്നതിന് http:/locator.cssloud.in/ ലിങ്കില് ക്ലിക്കു ചെയ്യുക.

ജീവൻ പ്രമാൺ സമര്പ്പിക്കുന്നതിന് പെന്ഷന്കാര്ക്ക് മുന്വര്ഷങ്ങളില് ചെയ്തിരുന്നതുപോലെ ബാങ്കുകളുടെ ഏറ്റവും അടുത്തുള്ള പെന്ഷന് വിതരണ ശാഖ സന്ദര്ശിക്കാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *