റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബിനീഷ് കോടിയേരിയുടെ രണ്ടര വയസുള്ള കുഞ്ഞിനെ വീട്ടുതടങ്കലിൽ വെച്ചെന്നറിഞ്ഞ് ബാലാവകാശകമ്മീഷൻ എത്തി

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ എത്തി. 24 മണിക്കൂറായി ബിനീഷിന്റെ കുഞ്ഞ് വീട്ടുതടങ്കലിലാണ് എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷൻ എത്തിയത്. ബിനീഷിന്റെ കുഞ്ഞിനെയടക്കം അന്യായമായി തടങ്കലിൽ വച്ചിരിക്കുകയാണ് എന്ന പരാതി ബന്ധുക്കൾ ഉന്നയിച്ചിരുന്നു.

കുട്ടികളുടെ അവകാശങ്ങങ്ങൾ ലംഘിക്കുന്നത് ഏത് ഏജൻസിയായാലും ഇത് അനുവദിക്കാൻ കഴിയില്ലെന്ന് ബാലാവകാശ കമ്മീഷൻ പറഞ്ഞു.

കമ്മീഷനെ വീടിനുള്ളിൽ പ്രവേശിപ്പിക്കാൻ അനുമതി ലഭിക്കാതിരുന്നതിനെ തുടർന്ന്
തന്നെ കുഞ്ഞിനെ ബന്ധുവിന്റെ കയ്യിൽ കൊടുത്തു വിട്ടു. ഗേറ്റിന്റെ പുറത്ത് നിന്ന് ബാലാവകാശ കമ്മീഷൻ കുട്ടിയുടെ വിവരങ്ങൾ തിരക്കി. കുട്ടിക്ക് ശാരീരികാസ്വാസ്ഥ്യങ്ങളുണ്ടോ, എന്തെങ്കിലും തരത്തിലുള്ള വൈദ്യസഹായം ആവശ്യമുണ്ടോ തുടങ്ങിയ വിവരങ്ങളും അന്വേഷിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *