ആലപ്പുഴ: ഗായകൻ വിജയ് യേശുദാസ് ആലപ്പുഴയില്‍ കാർ അപകടത്തില്‍പ്പെട്ടു. വിജയ് സഞ്ചരിച്ച കാർ ദേശീയ പാതയില്‍ തുറവൂര്‍ ജംഗ്ഷനില്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. 2 -11-2020 തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടം ഉണ്ടായത്. ആര്‍ക്കും പരിക്കില്ല.
തൈക്കാട്ടുശേരി ഭാഗത്ത് നിന്ന് മറ്റൊരു കാര്‍ ദേശീയ പാതയിലേക്ക് കയറിയപ്പോഴാണ് അപകടം ഉണ്ടായത്. വിജയ് യേശുദാസ് ആണ് കാര്‍ ഓടിച്ചിരുന്നത്. ഇരുവാഹനങ്ങളുടെയും മുന്‍ഭാഗം തകര്‍ന്ന നിലയിലാണ്.
സുഹൃത്തിനൊപ്പം തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് പോകുന്നതിനിടെയാണ് അപകടം. കുത്തിയതോട് പോലീസ് സ്ഥലത്ത് എത്തി വാഹനങ്ങള്‍ മാറ്റിയിട്ടു.
