റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

50 അല്‍ ഖായിദ ഭീകരരെ വധിച്ച് ഫ്രാൻസ് തിരിച്ചടിച്ചു

November 3, 2020 - 6:58 pm

ബമാക്കോ: 50 അല്‍ ഖായിദ ഭീകരരെ വധിച്ച് അന്‍സാറുല്‍ ഇസ്‌ലാം ഗ്രൂപ്പിന്
കനത്ത തിരിച്ചടി നല്‍കി ഫ്രാൻസ്. അല്‍ ഖായിദയുമായി ബന്ധപ്പെട്ട അന്‍സാറുല്‍ ഇസ്‌ലാം ഗ്രൂപ്പിലെ ഭീകരരെയാണു വധിച്ചത്
മാലിയിൽ വ്യോമാക്രമണത്തിലൂടെയാണ് ഫ്രാൻസിൻ്റെ തിരിച്ചടി. ഫ്രാന്‍സിന്റെ നേതൃത്വത്തിലുള്ള ബാര്‍ഖാനെ ഫോഴ്‌സാണ് ആക്രമണം നടത്തിയത്.

ഫ്രാന്‍സില്‍ ഭീകരാക്രമണങ്ങളില്‍ നിരവധി പേര്‍ മരിച്ചതിനു പിന്നാലെയാണു മാലിയിലെ ഭീകരകേന്ദ്രങ്ങള്‍ക്കു നേരെ ഫ്രഞ്ച് വ്യോമസേന കടുത്ത ആക്രമണം അഴിച്ചുവിട്ടത്.

ബുര്‍ക്കിന ഫാസോ, നൈഗര്‍ അതിര്‍ത്തിയില്‍ 30-11-2020 വെള്ളിയാഴ്ചയാണ് ആക്രമണം നടത്തിയതെന്നു ഫ്രഞ്ച് സര്‍ക്കാര്‍ അറിയിച്ചു.രണ്ട് മിറാഷ് ജെറ്റുകളും ഒരു ഡ്രോണും മിസൈല്‍ ആക്രമണത്തിന് ഉപയോഗിച്ചു. .

ഭീകരൻമാരിൽ നിന്നും വന്‍തോതില്‍ ആയുധങ്ങള്‍ പിടിച്ചെടുത്തു. നാല് ഭീകരരെ പിടികൂടിയിട്ടുണ്ട്.

മേഖലയില്‍ മോട്ടോര്‍ബൈക്കുകളില്‍ ഭീകരര്‍ ആക്രമണത്തിനു തയാറെടുക്കുന്നത് ഡ്രോണ്‍ നിരീക്ഷണത്തില്‍ ശ്രദ്ധയിൽ പെട്ടതിനു പിന്നാലെയാണ് ആക്രമണം നടത്തിയതെന്നു പ്രതിരോധമന്ത്രി പറഞ്ഞു.

തെക്കന്‍ ഫ്രാന്‍സിലെ നീസ് പട്ടണത്തിലെ ഒരു പള്ളിക്കു സമീപം കഴിഞ്ഞ ദിവസം ഒരു സ്ത്രീയെ കഴുത്തറുത്തു കൊന്നിരുന്നു.
അതിര്‍ത്തി മേഖലയില്‍ ഭീകരപ്രവര്‍ത്തനം അടിച്ചമര്‍ത്താനുളള തീവ്രശ്രമത്തിലാണെന്ന് ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്‌ളോറന്‍സ് പാര്‍ലെ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *