ഓപ്പറേഷന്‍ മോര്‍ണിംഗ് സ്‌റ്റോമിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ നാലുകിലോ കഞ്ചാവുമായി പിടിയില്‍

കട്ടപ്പന: കട്ടപ്പനയ്ക്ക് സമീപം വണ്ടന്‍മേട്ടില്‍ നാല് കിലോ കഞ്ചാവും2.28 ലക്ഷം രൂപയുമായി രണ്ട്‌പേര്‍ അറസ്റ്റിലായി. വണ്ടന്‍മേട് മാലി ഡോബി കോളനി സ്വദേശികളായ ആനന്ദന്‍ (54), പരമതേവര്‍ (93) എന്നിവരാണ് അറസ്റ്റിലായത്.

വണ്ടന്മേട് പോലീസും ഇടുക്കി നര്‍ക്കോട്ടിക്ക് സെല്ലും ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മയക്കുമരുന്നു വില്‍പ്പന തടയുന്നതിനായി നടത്തിയ ഓപ്പറേഷന്‍ മോര്‍ണിംഗ് സ്‌റ്റോം പരിശോധനയിലാണ് പ്രതികള്‍ പിടിയിലാവുന്നത്. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് മാലിയില്‍ നിന്നും ആറ് കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തിരുന്നു. വണ്ടന്മേട് സിഐ വിഎസ് നവാസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

Share
അഭിപ്രായം എഴുതാം