എം. ശിവശങ്കറിനെതിരെ അഴിമതി നിരോധന നിയമപ്രകാരം അറസ്റ്റുചെയ്യാന്‍ നിയമോപദേശം

കൊച്ചി: ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് എം. ശിവശങ്കറിനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാന്‍ സിബിഐക്ക് നിയമോപദേശം ലഭിച്ചു. കരാറിന് പ്രത്യുപകാരമായി യൂണിടാക്ക് എംഡി സന്തോഷ് ഈപ്പന്‍ നല്‍കിയ ഐഫോണുകളില്‍ ഒന്ന് എം. ശിവശങ്കറിന് ലഭിച്ച സാഹചര്യത്തിലാണ് നടപടി. കരാറിന്റെ ഭാഗമായുളള കോഴയാണിതെന്നാണ് സിബിഐക്ക് ലഭിച്ച നിയമോപദേശം.

2017ലെ സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ 483 പ്രകാരം കേസെടുക്കാമെന്നാണ് സിബിഐ പറയുന്നത്. ഐഫോണ്‍ ഇന്‍വോയിസ് അടക്കമുളള വിവരങ്ങള്‍ രണ്ടാഴ്ചമുമ്പ് ശേഖരിച്ചിരുന്നു. അഴിമതി നിരോധന നിയമത്തിലെ 7 മുതല്‍ 13 വരെയുളള വകുപ്പുകളാണ് സിബിഐ ചുമത്തുന്നത്. പഴയ എഫ്‌ഐ ആറിനൊപ്പമായിരിക്കും പുതിയ റിപ്പോര്‍ട്ടുകൂടി സമര്‍പ്പിക്കുക.

Share
അഭിപ്രായം എഴുതാം