റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ബാര്‍കോഴ ആരോപണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികളില്‍ വസ്തുത ഉണ്ടോയെന്ന് വിജിലന്‍സും ക്രൈംബ്രാഞ്ചും പരിശോധിക്കുന്നു. ബാറുടമ ബിജു രമേശ് കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലുകളെ തുടര്‍ന്നുളള പരാതികളിലാണ് പരിശോധന.

വിജിലന്‍സിന് ലഭിച്ച പരാതിയില്‍ രഹസ്യപരിശോധന നടത്താന്‍ ഡയറക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു. അതേതുടര്‍ന്ന് സിഐയുടെ നേതൃത്വത്തില്‍ പരാതിക്കാരനായ എഎച്ച് ഹഫീസില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. സംസ്ഥാന പോലീസ് മേധാവിക്ക് ലഭിച്ച പരാതികളില്‍ പ്രാഥമിക പരിശോധന നടത്താന്‍ ക്രൈംബ്രാഞ്ചിനും കൈമാറി.

പൂജപ്പുരയിലെ വിജിലന്‍സ് പ്രത്യേക യൂണിറ്റാണ് രഹസ്യ പരിശോധന നടത്തുന്നത്. ക്രൈംബ്രാഞ്ചും രഹസ്യ പരിശോധന നടത്തും.പരാതികളില്‍ കഴമ്പുണ്ടെന്ന് കണ്ടാല്‍ തുടര്‍ നടപടികളിലേക്ക് നീങ്ങാനാണ് നിര്‍ദ്ദേശം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *