റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അടുപ്പില്‍ നിന്നും തീപടര്‍ന്ന് പൊളളലേറ്റ് വീട്ടമ്മ ഗുരുതരാവസ്ഥയില്‍

October 26, 2020 - 9:13 am

ആലപ്പുഴ: അടുപ്പില്‍ നിന്നും തീപടര്‍ന്ന് പൊളളലേറ്റ് വീട്ടമ്മ ഗുരുതരാവസ്ഥയില്‍. ആര്യാട് പഞ്ചായത്തില്‍ 9-ാം വാര്‍ഡില്‍ കുറ്റിച്ചിറവീട്ടില്‍ ജലഗതാഗത വകുപ്പ് ജീവനക്കാരന്‍ ബിജുവിന്റെ ഭാര്യ സജിത(38) ആണ് പൊളളലേറ്റ് ചികിത്സയിലുളളത്. 65 ശതമനത്തോളം പൊളളലേറ്റിട്ടുളളതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.

തിങ്കളാഴ്ച (26/10/2020) രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. വെളളം ചൂടാക്കാനായി വീടിന് സമീപത്തെ അടുപ്പില്‍ മണ്ണെണ്ണഒഴിച്ച തീകത്തിച്ചപ്പോള്‍ ധരിച്ചിരുന്ന നൈറ്റിയിലേക്ക് തീ പടരുകയായിരുന്നു. തുടര്‍ന്നുളള വെപ്രാളത്തില്‍ അടുപ്പില്‍ നിന്ന് മരക്കഷണം തെറിച്ചതും പരിഭ്രാന്തിയുണ്ടാക്കി. ഇതിനുസമീപം വളളത്തിന്‍റെ എഞ്ചിനില്‍ ഒഴിക്കുന്നതിനായി സൂക്ഷിച്ചിരുന്ന പെട്രോള്‍ തെറിച്ചതും അപകടത്തിന്‍റെ വ്യാപ്തി വര്‍ദ്ധിക്കുന്നതിനിടയാക്കി.

അപകടം നടന്നയുടെനെ ഇവര്‍തന്നെ തീകെടുത്തിയെങ്കിലും ഉടന്‍ അബോധാവസ്ഥയിലാവുകയായിരുന്നു. വണ്ടാനം മെഡിക്കല്‍ കോളേജാശുപത്രിയില്‍ എത്തിച്ചങ്കിലും തുടര്‍ന്ന് എര്‍ണാകുളത്തെ സ്വകാര്യാശുപത്രി ഐസിയുവിലേക്ക് മാറ്റി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *