റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അന്താരാഷ്ട്ര ലേബർ ഓർഗനൈസേഷന്റെ ചെയർമാൻ സ്ഥാനത്ത് ഇന്ത്യ

October 23, 2020 - 9:32 pm

ന്യൂഡൽഹി: അന്താരാഷ്ട്ര ലേബർ ഓർഗനൈസേഷന്റെ ചെയർമാൻ സ്ഥാനത്ത് ഇന്ത്യ. 35 വർഷത്തിനുശേഷമാണ് ഐ എൽ ഒ യുടെ ചെയർമാൻ സ്ഥാനത്തേക്ക് ഇന്ത്യ എത്തുന്നത്.

ഇന്ത്യയിൽ അടുത്തിടെയുണ്ടായ തൊഴിൽ നിയമ ഭേദഗതികളെ കുറിച്ച് ഐ എൽ ഒ കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതു കഴിഞ്ഞ് അഞ്ച് മാസം പിന്നിട്ടപ്പോഴാണ് ഇന്ത്യസംഘടനയുടെ അധ്യക്ഷ പദവിയിലേക്ക് എത്തുന്നത്.

സംഘടനയുടെ നയങ്ങൾ, അജണ്ട, ബജറ്റ് എന്നിവ തീരുമാനിക്കുകയും ആഗോള ഭരണ സമിതിയുടെ ഡയറക്ടർ ജനറലിനെ തിരഞ്ഞെടുക്കുകയും ചെയ്യുന്ന പരമോന്നത ബോഡിയുടെ അധ്യക്ഷ പദവിയാണ് ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *