റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉടമസ്ഥന്‍ നയിക്കുന്ന ടെക് കമ്പനികളാണ് വളര്‍ച്ച കൊയ്യുന്നതെന്ന് റിപ്പോര്‍ട്ട്

October 20, 2020 - 11:16 pm

ന്യൂഡല്‍ഹി: ഉടമസ്ഥരുടെ നേതൃത്വത്തിലുള്ള ടെക്‌നോളജി കമ്പനികള്‍ ഈ വര്‍ഷം ഓഹരി വിലയുടെ പ്രകടനത്തിലും ലാഭ വളര്‍ച്ചയിലും മികച്ച നേട്ടം കൊയ്തതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. അതേസമയം മാനേജര്‍മാരുടെ നേതൃത്വത്തിലുള്ള ഉപ കമ്പനികള്‍ ഇത്തരത്തില്‍ വളര്‍ച്ച നേടുന്നതില്‍ പരാജയപ്പെടുകയാണുണ്ടായത്.ആമസോണിന്റെ ജെഫ് ബെസോസ്, നെറ്റ്ഫ്‌ലിക്‌സിന്റെ റീഡ് ഹേസ്റ്റിംഗ്‌സ്, ടെസ്ലയുടെ എലോണ്‍ മസ്‌ക് എന്നിവരാണ് ഇത്തരത്തില്‍ വിജയം കൊയ്തവരില്‍ പ്രധാനികള്‍.

ഇത്തരം ടെക് സ്ഥാപനങ്ങള്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 30 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് നഷ്ടത്തിലായ ഉടമസ്ഥന്റെ നേതൃത്വത്തിലുള്ള കമ്പനികള്‍ക്ക് വീണ്ടെടുക്കലിന്റെ ചരിത്രമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഈ വര്‍ഷം, എല്ലാ മേഖലകളില്‍ നിന്നുമുള്ള മികച്ച 400 സ്ഥാപക ഓഹരികള്‍ ശരാശരി 58.4 ശതമാനം നേട്ടം രേഖപ്പെടുത്തി. മാനേജര്‍മാര്‍ നയിക്കുന്ന നേടിയതാവട്ടെ 10 ശതമാനം വരുമാനമാണ്.അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ സ്ഥാപകന്റെ നേതൃത്വത്തിലുള്ള സ്ഥാപനങ്ങള്‍ ശരാശരി അറ്റവരുമാനം 22.8 ശതമാനമായി ഉയരുമെന്നും ഡാറ്റ വ്യക്തമാക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *