കൊച്ചിയിൽ യുവാവിന് നേരെ ഗുണ്ടാ ആക്രമണം; മൊബൈൽ തട്ടിയെടുത്ത് മർദ്ദിച്ചു

കൊച്ചി: ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിന് നേരെ ഗുണ്ടാ ആക്രമണം. വയനാട് കേണിച്ചിറ സ്വദേശി അമലാണ് ആക്രമണത്തിനിരയായത്. ഗുണ്ടകൾ കത്തി കാട്ടി ഭീഷണി മുഴക്കി അമലിന്റെ മൊബൈൽ തട്ടിയെടുക്കുകയും പണം ആവശ്യപ്പെട്ട് മർദിക്കുകയും ചെയ്തു.

കാക്കനാട്ടെ ജോലി സ്ഥലത്ത് നിന്ന് മടങ്ങുകയായിരുന്ന അമലിന് നേരെ 2020 ഒക്ടോബർ 18 പുലര്‍ച്ചെ 3.30 നാണ് ആക്രമണമുണ്ടായത്. കാക്കനാടിന് സമീപം ചെമ്പ് മുക്കില്‍ വച്ചാണ് സംഭവം.

കാക്കനാട് ഗ്രാഫിക് ഡിസൈനറായ അമൽ ജോലി കഴിഞ്ഞ് വരുന്നതിനിടെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ മൂന്നംഗ സംഘം കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു. പണം നല്‍കാത്തതിനെ തുടര്‍ന്ന് മര്‍ദിച്ചു. അമലിന്റെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും ചെയ്തു. അമൽ തൃക്കാക്കര പോലിസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കും.

Share
അഭിപ്രായം എഴുതാം