റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭാഗ്യലക്ഷ്മിക്കും കൂട്ടര്‍ക്കുമെതിരെ ചുമത്തിയ വകുപ്പുകള്‍ പുനപ്പരിശോധിക്കണമെന്ന് മുഖ്യമന്ത്രിക്ക് കത്ത്

October 15, 2020 - 7:47 am

തിരുവനന്തപുരം: അശ്ലീല യൂട്യൂബര്‍ വിജയ് പി നായരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഭാഗ്യലക്ഷ്മി, ദിയാസന, ശ്രീലക്ഷ്മി എന്നവര്‍ക്കെതിരെ ചുമത്തിയ വകുപ്പുകള്‍ പുനപ്പരിശോധിക്കണമെന്ന അഭ്യര്‍ത്ഥനയുമായി സ്ത്രീകളടക്കമുളള വമ്പന്‍മാരുടെ നിര.

സുഗതകുമാരി ,ഭാവന ,മഞ്ചുവാര്യര്‍, രഞ്ജിപണിക്കര്‍, കമല്‍ അടക്കമുളള പ്രമുഖരുടെ വന്‍ നിരയാണ് ആവശ്യവുമായി മുഖ്യമന്ത്രിയെ സമീപിക്കുന്നത്. കേസ് ഹൈക്കോടതിയില്‍ നിന്ന് വീണ്ടും തളളപ്പെടാനും ഭാഗ്യലക്ഷ്മിയും കൂട്ടരും അറസ്റ്റ് ചെയ്യപ്പെടുന്ന സാഹചര്യം എന്തുവില കൊടുത്തും ഒഴിവാക്കണമെന്ന് ഇവര്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നു.

യൂട്യൂബ് ചാനലിലൂടെ സ്ത്രീകള്‍ക്കെതിരെ അശ്ലീല പ്രചരണം നടത്തിയതിന് കേരളത്തിന്‍റെ പലഭാഗങ്ങളില്‍ നിന്നും സ്ത്രീകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും ഒരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് സൈബറിടത്തില്‍ നിന്നും നിരന്തരം അപമാനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്ന എല്ലാ സ്ത്രീകള്‍ക്കും വേണ്ടി ഭാഗ്യ ലക്ഷ്മിയും കൂട്ടരും അങ്ങനെ പ്രതികരിച്ചതെന്ന് അവര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

പ്രസ്തുത വകുപ്പുകള്‍ ഈ കേസില്‍ നിലനില്‍ക്കുമോയെന്ന് നിയമവിദഗ്ദര്‍ തന്നെ സംശയം പ്രകടിപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഈ വകുപ്പുകള്‍ പുനപ്പരിശോധിക്കണമെന്നാണ് ഇവരുട ആവശ്യം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *