റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുവാവിനെ ബന്ദിയാക്കി കവര്‍ച്ച നടത്തിയ നാലംഗ സംഘം പിടിയിലായി

മുവാറ്റുപുഴ: യുവാവിനെ ബന്ദിയാക്കി ദേഹോപദ്രവം ഏല്‍പ്പിച്ച് കവര്‍ച്ച നടത്തിയ നാലംഗ ഗുണ്ടാ സംഘം പോലീസ് പിടിയിലായി. മുവാറ്റുപുഴ ചാലിക്കടവില്‍ തൃക്കളത്തൂര്‍ സ്വദേശി യുവാവിനെയാണ് ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണും, സിനിമാ തിരക്കഥയും, പണവും കവര്‍ച്ച ചെയ്തത്. തിരക്കഥ ആവശ്യമുണ്ടെന്ന് പറഞ്ഞ് . യുവാവിനെ വിളിച്ചുവരുത്തി നഗ്നനാക്കി മര്‍ദ്ദിച്ച് ഗൂഗിള്‍പേ വഴി പണം കൈക്കലാക്കുകയായിരുന്നു.

മില്ലുംപടി ചേനക്കര കുന്നേല്‍ നിബുന്‍ എന്ന അപ്പു(31), പേഴക്കാപ്പളളി കാവക്കാട്ടുമുക്ക് അറഫ സ്‌കൂളിന് സമീപം നിരക്കനായില്‍ വിഷ്ണു (24) മുവാറ്റുപുഴ കാവുങ്കര മാര്‍ക്കറ്റിന് സമീപം കുട്ടത്തിക്കുടിയില്‍ ഷിനാജ്(36) മുവാറ്റുപുഴ കാവുങ്കര മാര്‍ക്കറ്റിന് സമീപം കല്ലുമൂട്ടില്‍ മാഹിന്‍ കെഎന്‍(30) എന്നിവരാണ് പിടിയിലായത്. ഇതില്‍ നിബുന്‍ നിലമ്പൂര്‍, ധര്‍മ്മടം, തൃശൂര്‍ എന്നിവിടങ്ങളില്‍ മോഷണം പിടിച്ചുപറി കേസുകളില്‍ പെട്ടിട്ടുളള ആളാണ്.

മുവാറ്റുപുഴ ഡിവൈഎസ്പി.മുഹമ്മദ് റീയസിന്റെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച അന്വേഷണ സംഘത്തില്‍ എസ്‌ഐമാരായ ബഷീര്‍. സികെ, ശശികുമാര്‍ വികെ , എഎസ് എ്രെ മാരായ രാജേഷ് എം, ജയകുമാര്‍ പിസി, സിപിഒ മാരായ കെഎം ഇബ്രാഹിംകുട്ടി, ബിബിള്‍ മോഹന്‍എന്നിവര്‍ ഉള്‍പ്പെട്ട അന്വേഷണ സംഘമാണ് പ്രതികളെ പിടിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *