റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊച്ചി: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്തുകേസിലെ ഒന്നാം പ്രതി സരിത് കോടതിയില്‍ ജാമ്യപേക്ഷ സമര്‍പ്പിച്ചു. എന്‍ഐ എ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യാപേക്ഷ നല്‍കിയത്. കേസിലെ മറ്റൊരു പ്രതിയെ മാപ്പുസാക്ഷിയാക്കി മറ്റുളളവരുടെ മേല്‍ കുറ്റം ചുമത്താനാണ് എന്‍ഐഎ ശ്രമിക്കുന്നതെന്ന് സരിത് ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്‍ഐഎ നാലാം പ്രതിയോട് മാപ്പുസാക്ഷിയാകാന്‍ യാചിക്കുകയാണ്. അന്വേഷണത്തില്‍ ഇതുവരെയും ഭീകരവാദ പ്രവര്‍ത്തനത്തിന് തെളിവുലഭിച്ചിട്ടില്ല. താന്‍ നിരപരാധിയാണെന്നും സരിത് വ്യക്തമാക്കി.

അതേസമയം സ്വപ്‌നാ സുരേഷ് അടക്കമുളള പ്രതികളുടെ ജാമ്യാപേക്ഷ എന്‍ഐഎ കോടതി പരിഗണിക്കും. സന്ദീപ് നായരുടെ രഹസ്യമൊഴി കോടതി പരിശോധിക്കും. മാപ്പുസാക്ഷിയാകാന്‍ തയ്യാറാണെന്ന് സന്ദീപ് അറയിച്ചതിനെ തുടര്‍ന്ന് ആലുവാ മജിസ്‌ട്രേറ്റ് കോടതിയാണ് മൊഴി രേഖപ്പെടുത്തിയത്. ഇതിന്‍റെ പകര്‍പ്പ് എന്‍ഐ എയ്ക്ക് കൈമാറും.

സന്ദീപ് നായരുടെ മൊഴിയുടെ പകര്‍പ്പിനായി കസ്റ്റംസും എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കുന്നുണ്ട്. രഹസ്യമൊഴി നല്‍കിയശേഷം തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി സന്ദീപ് നായര്‍ സമര്‍പ്പിച്ച ഹര്‍ജിയും എന്‍ഐഎ കോടതി മുമ്പാകെയുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *