ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച കേസിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാറും സുരക്ഷ ഉദ്യോഗസ്ഥൻ സന്ദീപും സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ആലപ്പുഴ ജില്ലാ സെഷൻസ് കോടതി തള്ളി.
എ.ഡി. തോമസിനെയും അജയ് ജൂവൽ കുര്യാക്കോസിനെയും കേസിൽ കക്ഷിചേർത്തു.
പ്രതികൾക്കെതിരെ ജാമ്യം ലഭിക്കാത്ത കുറ്റങ്ങൾ ചുമത്തിയിട്ടില്ലാത്ത സാഹചര്യത്തിലാണ് ഹർജി ജഡ്ജി ഹണി എം. വർഗീസ് തള്ളിയത്. പ്രതികൾക്ക് ജാമ്യം കിട്ടില്ലെന്ന സാഹചര്യം നിലവിലില്ലെന്ന് ജഡ്ജി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. മർദനമേറ്റ എ.ഡി. തോമസിനെയും അജയ് ജൂവൽ കുര്യാക്കോസിനെയും കേസിൽ കക്ഷിചേർത്തു.