ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിലെ മലഞ്ചെരിവുകളിൽ ബ്രഹ്മകമലങ്ങൾ പൂത്തു. കാലാവസ്ഥാ വ്യതിയാനത്താൽ ഒരു മാസം വൈകിയാണ് ബ്രഹ്മകമല വസന്തം എത്തിച്ചേർന്നത്. ഓഗസ്റ്റ് മുതൽ സെപ്റ്റംബർ പകുതി വരെയാണ് സാധാരണയായി ഈ അപൂർവ സസ്യം പൂവിടാറ്.
“കൊവിഡ് മൂലം മനുഷ്യരെത്താത്തതിനാൽ, പലഭാഗങ്ങളും നന്നായി വന്യമായിട്ടുണ്ട്, അതിനാൽ ഇത്തവണ നന്നായി പൂക്കൾ വിരിഞ്ഞിട്ടുമുണ്ട് ” കേദാർനാഥ് ഡിവിഷനിലെ സിവിഷണൽ ഫോറസ്റ്റ് ഓഫീസർ അമിത് കൻവാർ പറയുന്നു.

